Connect with us

Kuwait

കുവെെത്തിൽ പാർക്കിംഗ് നിയമലംഘനം നടത്തുന്ന ട്രാൻസ്‌പോർട് ബസ് ഡ്രൈവർമാരെ നാട് കടത്തും

തീരുമാനം ഈ മാസം 26 വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്തിൽ പാർക്കിംഗ്‌ നിയമങ്ങൾ പാലിക്കാത്ത ട്രാൻസ്പോർട്ട്‌ ബസ്‌ ഡ്രൈവർമാരെ നാടു കടുത്താൻ തീരുമാനിച്ചതായി ആഭ്യന്തര മന്ത്രാലയ ഗതാഗത വിഭാഗം അസിസ്റ്റന്റ്‌ അണ്ടർ സെക്രട്ടറി മേജർ ജനറൽ ജമാൽ സായെഘ്‌ അറിയിച്ചു. തീരുമാനം ഈ മാസം 26 വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വരുമെന്നും മന്ത്രാലയത്തിലെ വിവിധ വകുപ്പ്‌ മേധാവികളും പൊതുഗതാഗത കമ്പനികളുടെ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിൽ അദ്ദേഹം അറിയിച്ചു.

ഈ സാഹചര്യത്തിൽ, ക്യാപിറ്റൽ ഗവർണറേറ്റിലെ പൊതു റോഡുകളിൽ യാത്രക്കാരെ കയറ്റുവാനും ഇറക്കുവാനും സൗകര്യ പ്രദമായ ഇടങ്ങളിൽ പാർക്കിംഗ് സജ്ജീകരിക്കുവാനും ഗതാഗത വകുപ്പും പൊതുഗതാഗത കമ്പനികളും തമ്മിൽ സഹകരണത്തിനും ഏകോപനത്തിനും ധാരണയായതായി ആഭ്യന്തര മന്ത്രാലയം പൊതു സമ്പർക്ക വിഭാഗം അറിയിച്ചു. രാജ്യത്തെ പൊതുഗതാഗത സേവനങൾ നവീകരിക്കുന്നതിനു സഹായകമായ നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനു ഗതാഗത വിഭാഗം നൽകുന്ന പിന്തുണകൾക്കും സഹകരണത്തിനും പൊതുഗതാഗത കമ്പനികളുടെ പ്രതിനിധികൾ മന്ത്രാലയത്തിനു നന്ദി രേഖപ്പെടുത്തി.

വിവിധ കമ്പനികളുടെ ട്രാൻസ്പോർട്ട്‌ ബസുകളുടെ മത്സര ഓട്ടവും പാർക്കിംഗ്‌ ഇതര സ്ഥലങ്ങളിൽ യാത്രക്കാരെ ഇറക്കുന്നതും കയറ്റുന്നതും റോഡുകളിൽ കനത്ത ഗതാഗത കുരുക്കിനു കാരണമാകാറുണ്ട്‌. ഈ സാഹചര്യത്തിലാണു നിയമ ലംഘകരായ ഡ്രൈവർമാർക്ക് എതിരെ ശക്തമായ നടപടികളുമായി ആഭ്യന്തര മന്ത്രാലയം രംഗത്ത്‌ എത്തിയിരിക്കുന്നത്‌.

റിപ്പോർട്ട്: ഇബ്രാഹിം വെണ്ണിയോട്

---- facebook comment plugin here -----

Latest