Connect with us

Kerala

ഗതാഗത മന്ത്രി ആന്റണി രാജു മര്‍കസ് സന്ദര്‍ശിച്ചു

മര്‍കസിന്റെ വിദ്യാഭ്യാസ മുന്നേറ്റങ്ങള്‍ക്ക് പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്തു

Published

|

Last Updated

കോഴിക്കോട് | കാരന്തൂര്‍ മര്‍കസ് സന്ദര്‍ശിച്ച് ഗതാഗത മന്ത്രി ആന്റണി രാജു ഇന്ത്ന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂക്കര്‍ മുസ്ലിയാരുമായി കൂടിക്കാഴ്ച നടത്തി. കെ എസ് ആര്‍ ടി സിയെ കൂടുതല്‍ ലാഭകരമാക്കുന്നതിനും സംസ്ഥാനത്തെ പൊതുഗതാഗത മാര്‍ഗങ്ങള്‍ ജനകീയമാക്കുന്നതിനും വേണ്ടി അദ്ദേഹം നടത്തുന്ന ശ്രമങ്ങളെ കാന്തപുരം അഭിനന്ദിച്ചു. മര്‍കസിന്റെ വിദ്യാഭ്യാസ മുന്നേറ്റങ്ങള്‍ക്ക് അദ്ദേഹം പൂര്‍ണ പിന്തുണയും വാഗ്ദാനം ചെയ്തു.

ദക്ഷിണേന്ത്യയിലെ പ്രമുഖ തീര്‍ഥാടന കേന്ദ്രങ്ങളായ മധുര, ഏര്‍വാടി, കീളക്കര, നാഗൂര്‍, മുതുപ്പേട്ട, രാമേശ്വരം എന്നിവിടങ്ങളിലേക്ക് മലബാറില്‍ നിന്ന് പ്രതിവാര ബസ് സര്‍വീസ് ആരംഭിക്കുന്നത് ജനങ്ങള്‍ക്ക് കൂടുതല്‍ സഹായകരവും കെ എസ് ആര്‍ ടി സിക്ക് ലാഭകരവുമാവുമെന്ന് അഭിപ്രായപ്പെട്ടു. തിരുവനന്തപുരം നഗരത്തില്‍ നിന്ന് മെഡിക്കല്‍ കോളജ്, ആര്‍ സി സി, ശ്രീചിത്ര എന്നിവിടങ്ങളിലേക്കുള്ള ബസ് സര്‍വീസ് മാതൃകയില്‍ കോഴിക്കോട് റെയില്‍വേയില്‍ നിന്ന് ഇഖ്‌റ, ഗവ. ലോ കോളജ്, ജെ ഡി ടി, മര്‍കസ്, ഐ ഐ എം, എന്‍ ഐ ടി, എം വി ആര്‍ ക്യാന്‍സര്‍ സെന്റര്‍ തുടങ്ങിയ ആതുരാലയങ്ങളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും കോര്‍ത്തിണക്കി സര്‍വീസ് ആരംഭിക്കുന്നത് ചികിത്സക്കും പഠനത്തിനുമായി ട്രെയിന്‍ വഴി നഗരത്തിലെത്തുന്നവര്‍ക്ക് കൂടുതല്‍ ആശ്വാസമാവുമെന്ന് ഓര്‍മപ്പെടുത്തി.

മര്‍കസ് ബസ് സ്റ്റോപ്പില്‍ കൂടുതല്‍ ബസുകള്‍ക്ക് സ്റ്റോപ് അനുവദിക്കുന്നതും മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി. ആവശ്യങ്ങളെല്ലാം അനുഭാവപൂര്‍വമായി പരിഗണിക്കാമെന്ന ഉറപ്പും അദ്ദേഹം നല്‍കി. നോളേജ് സിറ്റിയിലേക്ക് നഗരത്തില്‍നിന്ന് പ്രത്യേക ലിമിറ്റഡ് സ്റ്റോപ് ബസ് അനുവദിച്ചതിന് മന്ത്രിയോട് നന്ദി അറിയിച്ചു.