Connect with us

I League

ഗോകുലത്തിന് ട്രാവു ചെക്ക്

ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ട്രാവുവിന്റെ ജയം.

Published

|

Last Updated

മഞ്ചേരി | ഐ ലീഗില്‍ ഗോകുലം കേരള എഫ് സിയെ പരാജയപ്പെടുത്തി മണിപ്പൂരിലെ ടിഡ്ഡിം റോഡ് അത്ലറ്റിക് യൂനിയൻ എന്ന ട്രാവു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ട്രാവുവിന്റെ ജയം.

ആദ്യ പകുതി ഗോള്‍രഹിതമായിരുന്നു. 57ാം മിനുട്ടില്‍ ട്രാവു ആണ് ആദ്യ ഗോള്‍ നേടിയത്. മനാഷ് പ്രോതിം ഗൊഗോയ് ആണ് സ്‌കോറര്‍. 78ാം മിനുട്ടില്‍ സലാം ജോണ്‍സണ്‍ സിംഗിലൂടെ രണ്ടാം ഗോളും ട്രാവു നേടി.

86ാം മിനുട്ടിലാണ് ഗോകുലത്തിന്റെ ആശ്വാസ ഗോള്‍ പിറന്നത്. ട്രാവു പ്രതിരോധ നിരയുടെ വീഴ്ച മുതലെടുത്ത് താഹിര്‍ സമാന്‍ ഗോള്‍ നേടുകയായിരുന്നു. കഴിഞ്ഞ മൂന്ന് തവണ ഇരുകൂട്ടരും ഏറ്റുമുട്ടിയപ്പോൾ ഗോകുലത്തിനായിരുന്നു വിജയം. പോയിൻ്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ട്രാവു. ഗോകുലം അഞ്ചാം സ്ഥാനത്തും.

Latest