Connect with us

Kozhikode

ട്രോമാ കെയര്‍: ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് വളണ്ടിയര്‍മാരുടെ സ്‌പെഷ്യല്‍ ട്രെയിനിംഗ് നാളെ

രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് പരിപാടി.

Published

|

Last Updated

കോഴിക്കോട് | ട്രോമാ കെയര്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് വളണ്ടിയര്‍മാരുടെ സ്‌പെഷ്യല്‍ ട്രെയിനിംഗ് പ്രോഗ്രാം നാളെ (ജൂണ്‍ എട്ട്, ശനി) നടക്കാവ് ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് പരിപാടി.

ദുരന്തസാധ്യതാ മേഖലകളില്‍ ആത്മവിശ്വാസത്തോടെ ഇടപെടാന്‍ വളണ്ടിയര്‍മാരെ സജ്ജമാക്കുകയാണ് പരിപാടിയുടെ ഉദ്ദേശം. ഫയര്‍ റെസ്‌ക്യൂ ടീമാണ് പരിശീലനം നല്‍കുന്നത്. കോഴിക്കോട്, വയനാട് ജില്ലകളില്‍ നിന്നായി തിരഞ്ഞെടുത്ത 300 പേര്‍ക്കുള്ള പരിശീലന പരിപാടി ഉത്തരമേഖലാ പോലീസ് ഐ ജി. കെ സേതുരാമന്‍ ഐ പി എസ് ഉദ്ഘാടനം ചെയ്യും.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി ഗവാസ്, കാലിക്കറ്റ് ചേമ്പര്‍ ഓഫ് കൊമേഴ്‌സ് & ഇന്‍ഡസ്ട്രി പ്രസിഡന്റ് വിനീഷ് വിദ്യാധരന്‍ പങ്കെടുക്കും. രാഷ്ട്രപതിയുടെ ഫയര്‍ സര്‍വീസ് മെഡല്‍ നേടിയ അസിസ്റ്റന്റ് സ്റ്റേഷന്‍ ഫയര്‍ ഓഫീസര്‍ പി കെ പ്രമോദിനെ ചടങ്ങില്‍ ആദരിക്കുമെന്നും ട്രോമാ കെയര്‍ സെക്രട്ടറി കെ രാജഗോപാലന്‍ അറിയിച്ചു.

 

Latest