Connect with us

Kerala

തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം അഡ്വ. മനോജ് ചരളേല്‍ നിര്യാതനായി

വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന മനോജ് ചരളേല്‍ സി പി ഐ പത്തനംതിട്ട ജില്ലാ കൗണ്‍സില്‍ അംഗമായിരുന്നു.

Published

|

Last Updated

മല്ലപ്പള്ളി | തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം അഡ്വ. മനോജ് ചരളേല്‍ (49) നിര്യാതനായി. കരള്‍ രോഗബാധിതനായി ചികിത്സയില്‍ കഴിയുന്നതിനിടെയാണ് അന്ത്യം. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന മനോജ് ചരളേല്‍ സി പി ഐ പത്തനംതിട്ട ജില്ലാ കൗണ്‍സില്‍ അംഗമായിരുന്നു. സി പി ഐ പത്തനംതിട്ട ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി, കൊറ്റനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ്് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. വൃന്ദാവനം മുക്കുഴി എസ് എന്‍ വി എച്ച് എസ് എസ് മാനേജര്‍ ആണ്.

ഇന്ന് രാവിലെ 8.30ന് സി പി ഐ പത്തനംതിട്ട ജില്ലാ ഓഫീസില്‍ പൊതുദര്‍ശനത്തിന് വെക്കുന്ന മൃതദേഹം വൈകീട്ട് നാലിന് വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

കൊറ്റനാട് ദേവീവിലാസം വീട്ടില്‍ പരേതനായ കെ ജി കേശവന്‍ നായരാണ് പിതാവ്. മാതാവ്: പി ജി പത്മിനിയമ്മ. ഭാര്യ: ശ്രീലത എസ് നായര്‍. പരേതനോടുള്ള ആദരസൂചകമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയായിരിക്കും.

 

---- facebook comment plugin here -----

Latest