Connect with us

Organisation

പ്രവാസികളുടെ യാത്രാപ്രശ്‌നം: സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ടെന്ന് ഐ സി എഫ് ദമാം ജനകീയ സദസ്സ്

'അവസാനിക്കാത്ത ആകാശച്ചതികള്‍' എന്ന പേരിലാണ് ഐ സി എഫ് ദമാം സെന്‍ട്രല്‍ കമ്മിറ്റി ജനകീയ സദസ്സ് സംഘടിപ്പിച്ചത്.

Published

|

Last Updated

ഐ സി എഫ് ദമാം സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച ജനകീയ സദസ്സ് അഹ്മദ് നിസാമി ഉദ്ഘാടനം ചെയ്യുന്നു.

ദമാം | നിലയ്ക്കാത്ത യാത്രാദുരിതവും എയര്‍ലൈനുകളുടെ കെടുകാര്യസ്ഥതയും ഉയര്‍ത്തിക്കാട്ടി ‘അവസാനിക്കാത്ത ആകാശച്ചതികള്‍’ എന്ന പേരില്‍ ഐ സി എഫ് ദമാം സെന്‍ട്രല്‍ കമ്മിറ്റി ജനകീയ സദസ്സ് സംഘടിപ്പിച്ചു.

പ്രവാസികളുടെ അവശ്യ സേവനങ്ങളില്‍ ഒന്നായ വിമാന സര്‍വീസ് രംഗത്തു നിന്ന് സര്‍ക്കാരിന്റെ പിന്മാറ്റവും സ്വകാര്യവത്കരണത്തിന്റെ ഭാഗമായി നടന്ന കുത്തകകളുടെ കടന്നുകയറ്റവുമാണ് ഗള്‍ഫ് പ്രവാസികളുടെ യാത്രാദുരിതത്തിനു പിന്നില്‍. സീസണ്‍ സമയങ്ങളില്‍ നടത്തുന്ന പെരുംകൊള്ളക്ക് പുറമെ യാത്രകള്‍ പൊടുന്നനെ റദ്ദ് ചെയ്യുന്ന സംഭവങ്ങള്‍ നിരന്തരം ആവര്‍ത്തിക്കുകയാണ്. നാടിന്റെ നട്ടെല്ലാണ് പ്രവാസികളെന്ന് പുറമെ സമ്മതിക്കുമ്പോഴും അവരുടെ ജീവല്‍പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നതില്‍ രാഷ്ട്രീയപ്പാര്‍ട്ടികളും അധികാരികളും പരാജയപ്പെടുന്നു. സാധാരണക്കാരായ പ്രവാസികളെ ബാധിക്കുന്ന യാത്രാപ്രശ്‌നത്തില്‍ പ്രായോഗിക പരിഹാരം കാണുന്നത് വരെ ഐ സി എഫ് സമരരംഗത്തുണ്ടാകുമെന്ന് സംഗമം പ്രമേയത്തിലൂടെ അറിയിച്ചു.

ദമാം അല്‍ അബീര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി സെന്‍ട്രല്‍ പ്രസിഡന്റ് ശംസുദ്ദീന്‍ സഅദിയുടെ അധ്യക്ഷതയില്‍ അഹ്മദ് നിസാമി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് കുഞ്ഞി അമാനി പ്രാര്‍ഥന നടത്തി. അബ്ബാസ് തെന്നല കീനോട്ട് അവതരിപ്പിച്ചു. ഐ സി എഫ് ഇന്റര്‍നാഷണല്‍ പബ്ലിക്കേഷന്‍ സെക്രട്ടറി സലീം പാലച്ചിറ, കെ എം സി സി, നവോദയ, നവയുഗം, ഒ ഐ സി സി, ആര്‍ എസ് സി സംഘടനകളെ പ്രതിനിധീകരിച്ച് ഫൈസല്‍ ഇരിക്കൂര്‍, പ്രദീപ് കൊട്ടിയം, സജീഷ്, മോഹനന്‍, ജിഷാദ് ജാഫര്‍ പ്രസംഗിച്ചു.

മാധ്യമപ്രവര്‍ത്തകരായ റഫീഖ് ചെമ്പോത്തറ, ലുഖ്മാന്‍ വിളത്തൂര്‍, ട്രാവല്‍ രംഗത്തെ മുഹമ്മദലി കണ്ണൂര്‍, സാമൂഹിക പ്രവര്‍ത്തകരായ നാസ്വക്കം, ഹമീദ് വടകര ചര്‍ച്ചയില്‍ പങ്കെടുത്തു. മുനീര്‍ തോട്ടട പ്രമേയാവതരണം നടത്തി. ജഅ്ഫര്‍ സ്വാദിഖ് എരുമപ്പെട്ടി സ്വാഗതവും ഹര്‍ഷാദ് കണ്ണൂര്‍ നന്ദിയും പറഞ്ഞു.

 

---- facebook comment plugin here -----

Latest