Connect with us

Kerala

യാത്രാദുരിതം: സംസ്ഥാനത്ത് ഏഴ് ട്രെയിനുകളിൽ അധിക കോച്ച് അനുവദിച്ചു

പകൽ സർവീസ് നടത്തുന്ന എക്സ്പ്രസ് ട്രെയിനുകളിലാണ് ഒരു കോച്ച് അധികമായി അനുവദിച്ചത്.

Published

|

Last Updated

പാലക്കാട് | യാത്രാദുരിതം കണക്കിലെടുത്ത് സംസ്ഥാനത്ത് സർവീസ് നടത്തുന്ന ഏഴ് ട്രെയിനുകളിൽ അധിക കോച്ച് അനുവദിച്ചു. പകൽ സർവീസ് നടത്തുന്ന എക്സ്പ്രസ് ട്രെയിനുകളിലാണ് ഒരു കോച്ച് അധികമായി അനുവദിച്ചത്.

ട്രെയിൻ നമ്പർ16304 തിരുവനന്തപുരം സെൻട്രൽ-എറണാകുളം ജംഗ്ഷൻ വഞ്ചിനാട് എക്‌സ്പ്രസിൽ ഒക്ടോബർ 28 മുതൽ പ്രാബല്യത്തിൽ വരുംവിധം ഒരു സെക്കൻഡ് ക്ലാസ് ജനറൽ സീറ്റിംഗ് കോച്ച് വർധിപ്പിച്ചു.

ട്രെയിൻ നമ്പർ 16305 എറണാകുളം ജംഗ്ഷൻ – കണ്ണൂർ ഇന്റർസിറ്റി എക്‌സ്‌പ്രസിൽ ഒക്ടോബർ 29 മുതലും ട്രെയിൻ നമ്പർ 16308 കണ്ണൂർ-ആലപ്പുഴ എക്‌സിക്യുട്ടീവ് എക്‌സ്‌പ്രസ്, ട്രെയിൻ നമ്പർ 16307 ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്‌പ്രസ്, 16302 തിരുവനന്തപുരം സെൻട്രൽ – ഷൊർണൂർ ജംഗ്ഷൻ വേണാട് എക്‌സ്‌പ്രസ്, ട്രെയിൻ നമ്പർ, 16301 ഷൊർണൂർ ജംഗ്ഷൻ-തിരുവനന്തപുരം സെൻട്രൽ വേണാട് എക്‌സ്‌പ്രസ് എന്നിവയിൽ ഒക്‌ടോബർ 30 മുതലും ഒരു സെക്കൻഡ് ക്ലാസ് ജനറൽ സീറ്റിംഗ് കോച്ച് വർധിപ്പിക്കും.

ട്രെയിൻ നമ്പർ 16306 കണ്ണൂർ-എറണാകുളം ജംഗ്ഷൻ ഇന്റർസിറ്റി എക്സ്പ്രസിൽ ഒക്ടോബർ 31 മുതലും ട്രെയിൻ നമ്പർ 16303 എറണാകുളം ജംഗ്ഷൻ-തിരുവനന്തപുരം സെൻട്രൽ വഞ്ചിനാട് എക്സ്പ്രസിൽ നവംബർ 01 മുതലും ട്രെയിൻ നമ്പർ ഒരു സെക്കൻഡ് ക്ലാസ് ജനറൽ സീറ്റിംഗ് കോച്ച് വർധിപ്പിക്കും.

Latest