Connect with us

Kerala

ജിദ്ദയില്‍ നിന്നുമെത്തിയ യാത്രക്കാരന് മങ്കി പോക്‌സ് ലക്ഷണം; ആശുപത്രിയിലേക്ക് മാറ്റി

ഇദ്ദേഹത്തിന്റെ സാമ്പിള്‍ ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനക്കായി അയച്ചിരിക്കുകയാണ്

Published

|

Last Updated

കൊച്ചി |  ജിദ്ദയില്‍ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരന് മങ്കി പോക്‌സ് ലക്ഷണങ്ങള്‍ കണ്ടെത്തി. ഇതേത്തുടര്‍ന്ന് ഇദ്ദേഹത്തെ ആലുവയിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ജിദ്ദയില്‍ നിന്ന് പുലര്‍ച്ചെയാണ് ഇദ്ദേഹം കൊച്ചിയില്‍ എത്തിയത്. . ഉത്തര്‍പ്രദേശ് സ്വദേശിയാണ്. ഇദ്ദേഹത്തിന്റെ സാമ്പിള്‍ ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനക്കായി അയച്ചിരിക്കുകയാണ്.

അതേ സമയം മങ്കിപോക്‌സ് പ്രതിരോധത്തിനുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുനഃപരിശോധിക്കാന്‍ ഇന്നലെ കേന്ദ്ര സര്‍ക്കാര്‍ വിദഗ്ധരുടെ യോഗം ചേര്‍ന്നിരുന്നു. രാജ്യത്ത് ഒമ്പത് പേര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലായിരുന്നു ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം.

Latest