Kerala
മുത്തങ്ങയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ നിന്നും യാത്രികര്‍ തലനാരിഴക്ക് രക്ഷപ്പെട്ടു
വനപാതയിലൂടെയുള്ള യാത്രക്കിടെ ഫോട്ടോയെടുക്കാന്‍ പുറത്തിറങ്ങിയപ്പോഴാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്
വയനാട് | മുത്തങ്ങയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ നിന്നും യാത്രക്കാര്‍ തലനാരിഴക്ക് രക്ഷപ്പെട്ടു.വയനാട് മൈസൂര്‍ ദേശീയപാതയിലാണ് സംഭവം. വനപാതയിലൂടെയുള്ള യാത്രക്കിടെ ഫോട്ടോയെടുക്കാന്‍ പുറത്തിറങ്ങിയപ്പോഴാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.രക്ഷപ്പെട്ട രണ്ടുപേരും ആന്ധ്രാസ്വദേശികളാണ്.
ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഓടുന്നതിനിടെ ഒരാള്‍ നിലത്തുവീഴുകയും ഇയാളെ ആന ചവിട്ടുകയും ചെയ്തു. എന്നാല്‍ ഇയാള്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. തലപ്പുഴ സ്വദേശി സവാദ് പകര്‍ത്തിയ കാട്ടാനയുടെ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലാകെ പ്രചരിക്കുന്നുണ്ട്.
വന്യജീവി സങ്കേതത്തിലൂടെ പോകുമ്പോള്‍ റോഡുകളില്‍ വാഹനം പാര്‍ക്ക് ചെയ്യുകയോ വാതില്‍ തുറക്കാനോ പാടില്ലെന്ന കര്‍ശന നിര്‍ദേശമുണ്ട്. ഇത് ലംഘിച്ച രണ്ടുപേരാണ് കാട്ടാനയുടെ ആക്രമണത്തിനിരയായത്.