National
ഇസ്‌റാഈലിലേക്കും ഇറാനിലേക്കും യാത്ര ചെയ്യുന്നവര്‍ ജാഗ്രത പാലിക്കണം; വിദേശകാര്യ മന്ത്രാലയം
യാത്ര ചെയ്യുന്നവര്‍ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടണമെന്നും നിര്‍ദേശമുണ്ട്.

ന്യൂഡല്‍ഹി| ഇസ്‌റാഈലിലേക്കും ഇറാനിലേക്കും യാത്ര ചെയ്യുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി വിദേശകാര്യ മന്ത്രാലയം. ഇരു രാജ്യങ്ങളും തമ്മില്‍ സംഘര്‍ഷസാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് വിദേശകാര്യമന്ത്രാലയം വക്താവ് രണ്‍ദീര്‍ ജയ്‌സ്വാള്‍ ഇക്കാര്യം അറിയിച്ചത്. യാത്ര ചെയ്യുന്നവര്‍ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടണമെന്നും നിര്‍ദേശമുണ്ട്.
നേരത്തെ ഇസ്‌റാഈലിലുള്ള ഇന്ത്യന്‍ പൗരന്‍മാര്‍ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യന്‍ എംബസി വ്യക്തമാക്കിയിരുന്നു. ഇന്ത്യക്കാര്‍ക്കായി എമര്‍ജന്‍സി ഹെല്‍പ്പ്‌ലൈന്‍ നമ്പറും എംബസി നല്‍കിയിരുന്നു. സിറിയയിലെ ഇറാന്‍ കോണ്‍സുലേറ്റില്‍ ഇസ്‌റാഈല്‍ ആക്രമണം നടത്തിയ ശേഷമാണ് ഇരുരാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം ആരംഭിച്ചത്.
---- facebook comment plugin here -----