Connect with us

prathivaram poem

യാത്രാമൊഴി

ഓർത്തു പോകുന്നു കൂർത്ത വേനലിൽ പിടഞ്ഞ അന്നനാളത്തിന്റെ ആമോദം.

Published

|

Last Updated

വിട പറയുകയാണല്ലോ
വീണ്ടും വരുമെന്നോർമിപ്പിച്ചൊരു
ചാന്ദ്ര ചാരുത..

ഓർത്തു പോകുന്നു
കൂർത്ത വേനലിൽ പിടഞ്ഞ
അന്നനാളത്തിന്റെ ആമോദം.

നെഞ്ചകം പൊള്ളി
കാത്തിരുന്നസ്തമയ പുളകം.

പുണ്യം പൊഴിഞ്ഞ
പൂക്കാലം
ഇഅ്തികാഫിൽ ലയിച്ച
ജഠരാഗ്നി.

ഒരു കാരക്കച്ചീന്തിൽ
ചിറകടിച്ച
നെടുവീർപ്പുകൾ..

ആയിരം രാവിന്റെ ധന്യത
പിശാചുകൾ കുരുങ്ങിയ ചങ്ങല.
പാപ മോചനം കൊണ്ട മാനസം.

കാത്തിരിക്കുന്നു വീണ്ടും
ഒരു ചന്ദ്രക്കല.

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്

---- facebook comment plugin here -----

Latest