Connect with us

Kerala

ജനുവരി വരെയുള്ള ബില്ലുകള്‍ പാസാക്കാന്‍ ട്രഷറികള്‍ക്ക് നിര്‍ദേശം

ഡിസംബര്‍, ജനുവരി മാസത്തെ ബില്ലുകളിലായി 1303 കോടി രൂപയാണ് വിതരണം ചെയ്യുന്നത്

Published

|

Last Updated

 

തിരുവന്തപുരം | ജനുവരി 31 വരെയുള്ള ബില്ലുകള്‍ പാസാക്കാന്‍ ട്രഷറികള്‍ക്ക് നിര്‍ദേശം നല്‍കി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഡിസംബര്‍, ജനുവരി മാസത്തെ ബില്ലുകളിലായി 1303 കോടി രൂപയാണ് വിതരണം ചെയ്യുന്നത്. തദ്ദേശസ്ഥാപനങ്ങളുടെ അടക്കം എല്ലാ ബില്ലുകളും മുന്‍ഗണനാ ക്രമത്തില്‍ മാറി നല്‍കാനാണ് ഉത്തരവ്.

സംസ്ഥാനത്തെ സ്‌കൂള്‍ ഉച്ചഭക്ഷണ പാചക തൊഴിലാളികള്‍ക്കുള്ള വേതനത്തിനായി 16.31 കോടി രൂപ അനുവദിച്ചതായും ധനമന്ത്രി പറഞ്ഞു. 13560 തൊഴിലാളികളുടെ ഫെബ്രുവരിയിലെ വേതനം നല്‍കുന്നതിനാണ് ഈ തുക അനുവദിച്ചത്.

കേരളത്തില്‍ സ്‌കൂള്‍ ഉച്ചഭക്ഷണ പാചക തൊളിലാളികള്‍ക്ക് 20 പ്രവൃത്തി ദിവസങ്ങളുള്ള ഒരു മാസത്തില്‍ 13,500 രൂപവരെ വേതനം നല്‍കുന്നുണ്ട്. ഇതില്‍ കേന്ദ്ര വിഹിതം 600 രൂപമാത്രമാണ്. ബാക്കി 12,900 രൂപ സംസ്ഥാന ഫണ്ടില്‍നിന്നാണ് നല്‍കുന്നതെന്നും ധനമന്ത്രി വ്യക്തമാക്കി.

 

Latest