Connect with us

Ongoing News

ചരിത്ര നേട്ടവുമായി ട്രീസ-ഗായത്രി സഖ്യം; ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ സെമിയില്‍

Published

|

Last Updated

ബെര്‍മിങ്ഹാം | ബാഡ്മിന്റണില്‍ ചരിത്ര നേട്ടവുമായി ട്രീസ ജോളി-ഗായത്രി ഗോപിചന്ദ് സഖ്യം. ഓള്‍ ഇംഗ്ലണ്ട് ഓപ്പണില്‍ ലോക രണ്ടാം നമ്പര്‍ കൊറിയന്‍ സഖ്യത്തെ തോല്‍പ്പിച്ച് സഖ്യം സെമിയില്‍ പ്രവേശിച്ചു. പ്രശസ്തമായ ഈ ടൂര്‍ണമെന്റില്‍ സെമിയില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ വനിതാ സഖ്യമാണിവര്‍. ലോക റാങ്കിംഗില്‍ 46ാം സ്ഥാനമാണ് ട്രീസ-ഗായത്രി സഖ്യത്തിനുള്ളത്.

ലീ സോഹി-ഷിന്‍ സ്യുങ്ചാന്‍ കൂട്ടുകെട്ടിനെയാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍: 14-21, 22-20, 21-15. ഒരു മണിക്കൂറും ഏഴ് മിനുട്ടുമാണ് മത്സരം നീണ്ടത്.