Connect with us

Ongoing News

ത്രിരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍; ആദ്യ അങ്കത്തില്‍ ഇന്ത്യ മ്യാന്‍മറിനെതിരെ

മാര്‍ച്ച് 28ന് ഇന്ത്യ കിര്‍ഗിസ്ഥാനുമായി ഏറ്റുമുട്ടും.

Published

|

Last Updated

ഇംഫാല്‍ | മണിപ്പൂരില്‍ ത്രിരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ഇന്ന് തുടക്കമാകും. ആദ്യ മത്സരത്തില്‍ ഇന്ത്യ മ്യാന്‍മറിനെ നേരിടും. മത്സരത്തിനായി ഇന്ത്യന്‍ ടീം മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലിലെത്തി. ഇംഫാലിലെ ഖുമന്‍ ലംപാക് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ഏറെ ആവേശത്തോടെയാണ് ഇന്ത്യന്‍ കാല്‍പ്പന്ത് ആരാധകര്‍ മത്സരത്തെ ഉറ്റുനോക്കുന്നത്. ടിക്കറ്റുകളെല്ലാം നേരത്തെ തന്നെ വിറ്റുതീര്‍ന്നിട്ടുണ്ട്.

മൂന്ന് മത്സരങ്ങളാണ് ലീഗ് ഫോര്‍മാറ്റിലുള്ള ടൂര്‍ണമെന്റില്‍ ഉള്ളത്. മാര്‍ച്ച് 28ന് ഇന്ത്യ കിര്‍ഗിസ്ഥാനുമായി ഏറ്റുമുട്ടും. മാര്‍ച്ച് 25ന് സന്ദര്‍ശക ടീമുകളായ മ്യാന്‍മറും കിര്‍ഗിസ്ഥാനും തമ്മില്‍ മാറ്റുരക്കും. കൂടുതല്‍ പോയിന്റ് നേടുന്ന ടീം ചാമ്പ്യന്മാരാകും.

ആദ്യ അങ്കത്തിനായി മ്യാന്‍മര്‍ ടീമും ഇംഫാലില്‍ എത്തിയിട്ടുണ്ട്. തായ്‌ലന്‍ഡ്, മലേഷ്യന്‍ ലീഗുകളില്‍ കളിച്ചുവരികയാണ് മ്യാന്‍മറിന്റെ ചില താരങ്ങള്‍.