Kerala
തൃശൂരില്‍ ആദിവാസിയെ കാട്ടാന ചവിട്ടിക്കൊന്നു
വന വിഭവങ്ങള്‍ ശേഖരിക്കാന്‍ പോയപ്പോഴാണ് കാട്ടാന ആക്രമിച്ചത്.

തൃശൂര്‍ | ആദിവാസിയെ കാട്ടാന ചവിട്ടിക്കൊന്നു. അറുപതു വയസുള്ള പ്രഭാകരനാണ് കൊല്ലപ്പെട്ടത്. താമരവെള്ളച്ചാല്‍ മേഖലയിലാണ് സംഭവം. വന വിഭവങ്ങള്‍ ശേഖരിക്കാന്‍ പോയപ്പോഴാണ് കാട്ടാന ആക്രമിച്ചത്.
മകനും മരുമകനുമൊപ്പമാണ് പ്രഭാകരൻ വനത്തിൽ പോയത്. മക്കൾ നാട്ടിലെത്തി വിവരം അറിയിക്കുകയായിരുന്നുവെന്നാണ് വിവരം. വിവരം അറിഞ്ഞ് പീച്ചി പൊലിസും വനംവകുപ്പ് ഉദ്യോഗസ്ഥരും കാടിന് അകത്തേക്ക് പോയിട്ടുണ്ട്.
---- facebook comment plugin here -----