wild elephant attack
വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവതി കൊല്ലപ്പെട്ടു
ഇടുക്കിയില്‍ കാട്ടാന ആക്രമണം
നിലമ്പൂര്‍ | വയനാട്-മലപ്പുറം അതിര്‍ത്തിയില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവതി കൊല്ലപ്പെട്ടു. പരപ്പന്‍ പാറയില്‍ വനത്തിലുണ്ടായ കാട്ടാന ആക്രമണത്തില്‍ പരപ്പന്‍പാറ കാട്ടുനായ്ക കോളനിയിലെ മിനി ആണു മരിച്ചത്. കാട്ടില്‍ തേനെടുക്കാന്‍ പോയ ഇവരെ ആന ആക്രമിക്കുകയായിരുന്നു. ഭര്‍ത്താവ് സുരേഷിനു ഗുരുതര പരിക്കേറ്റു.
ഇടുക്കിയില്‍ രണ്ടിടത്ത് കാട്ടാനയാക്രമണമുണ്ടായി. ദേവികുളം എസ്റ്റേറ്റ് ഫാക്ടറി ഡിവിഷനില്‍ വീണ്ടും പടയപ്പ ഇറങ്ങി. പുലര്‍ച്ചയോടെയാണ് ആന കൃഷിത്തോട്ടത്തില്‍ എത്തിയത്. ജനവാസ മേഖലയില്‍ തുടരുന്ന ആന കൃഷികള്‍ നശിപ്പിക്കുകയാണ്.
ആര്‍ ആര്‍ ടി സംഘം ആനയെ നിരീക്ഷിക്കുന്നുണ്ട്. ഇടുക്കി ചിന്നക്കനാലിലും കാട്ടാന ആക്രമണമുണ്ടായി. സിങ്കുകണ്ടം സെന്റ് തോമസ് പള്ളിയുടെ സംരക്ഷണവേലി ആന തകര്‍ത്തു. ഏലം കൃഷിയും നശിപ്പിച്ചു.ചക്കക്കൊമ്പനാണ് ആക്രമണം നടത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞദിവസവും ആന വന്‍ നാശനഷ്ടം വരുത്തിയിരുന്നു.