Connect with us

Kerala

ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കി; വനം വകുപ്പ് ഉദ്യോഗസ്ഥരെ വിചാരണ ചെയ്യാന്‍ അനുമതി

കണ്ണംപടി പുത്തന്‍പുരയ്ക്കല്‍ സരുണ്‍ സജിയെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കാട്ടിറച്ചി കടത്തിയെന്നാരോപിച്ച് കള്ളക്കേസില്‍ കുടുക്കിയത്

Published

|

Last Updated

തൊടുപുഴ |  ഇടുക്കി കണ്ണംപടിയില്‍ ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കിയ സംഭവത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിചാരണ ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി. ഇടുക്കി മുന്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബി രാഹുല്‍, മുന്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എന്നിവരുള്‍പ്പെടെ പത്ത് വനം വകുപ്പ് ഉദ്യോഗസ്ഥരെ വിചാരണ ചെയ്യാനാണ് അനുമതി.

കണ്ണംപടി പുത്തന്‍പുരയ്ക്കല്‍ സരുണ്‍ സജിയെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കാട്ടിറച്ചി കടത്തിയെന്നാരോപിച്ച് കള്ളക്കേസില്‍ കുടുക്കിയത്. 2022 സെപ്റ്റംബര്‍ 20 നാണ് സംഭവം. കേസെടുത്തത് വിവാദമായതോടെ സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം വനംവകുപ്പ് സിസിഎഫ് നീതു ലക്ഷ്മി അന്വേഷണം നടത്തി. കേസ് കെട്ടിച്ചമച്ചതാണെന്നും പിടിച്ചെടുത്ത മാംസം വന്യജീവിയുടേതല്ലന്നും കണ്ടെത്തി.ഇതോടെ മുന്‍ ഇടുക്കി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബി രാഹുല്‍, കിഴുകാനം സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ടി അനില്‍ കുമാര്‍ ഉള്‍പ്പെടെ ഒന്‍പതു ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡു ചെയ്തു. സരുണിന്റെ പരാതിയില്‍ 13 ഉദ്യോഗസ്ഥര്‍ക്ക് എതിരെ പട്ടിക ജാതി പട്ടിക വര്‍ഗ പീഡന നിരോധന നിയമ പ്രകാരം പോലീസ് കേസെടുത്തു. സരുണ്‍ സജിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കള്ളക്കേസ് വനം വകുപ്പു പിന്‍വലിക്കുകയും ചെയ്തു.കേസില്‍ ബി രാഹുല്‍ ഒഴികെയുള്ള എല്ലാ ഉദ്യോഗസ്ഥരും അറസ്റ്റിലാകുകയും റിമാന്‍ഡില്‍ കഴിയേണ്ടി വരികയും ചെയ്തു.