Kerala
ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്നു
റോഡില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്.
പാലക്കാട് | അട്ടപ്പാടി പുതൂര്‍ പട്ടണക്കല്‍ ഊരില്‍ ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്നു.
40 വയസ്സുള്ള മുരുകനെ രാത്രി വീട്ടിലേക്ക് നടന്നു പോകുമ്പോഴാണ് കാട്ടന ചവിട്ടിക്കൊന്നത്. റോഡില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്.അഗളി സര്‍ക്കാര് ആശുപത്രിയിലാണ് മൃതദേഹമുള്ളത്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.നഷ്ടപരിഹാരം ഉടന്‍ നല്‍കുമെന്നു വനം വകുപ്പ് അധകൃതര്‍ അറിയിച്ചു. മൂന്ന് മാസം മുമ്പ് മറ്റൊരു യുവാവിനെയും കാട്ടാന ചവിട്ടിക്കൊന്നിരുന്നു.
---- facebook comment plugin here -----