Connect with us

Kannur

പാര്‍ട്ടി കേന്ദ്രങ്ങളില്‍ മൂവര്‍ണപതാകയുയര്‍ന്നു; സ്വാതന്ത്ര്യദിനം ആഘോഷിച്ച് സിപിഎം

പൂര്‍ണ സ്വാതന്ത്ര്യം അകലെയാണെന്ന നിലപാടിലായിരുന്നു സിപിഎം ഇതുവരെ.

Published

|

Last Updated

പാർട്ടി ആസ്ഥാനമായ എ കെ ജി സെന്ററിൽ ആക്ടിംക് സെക്രട്ടറി എ വിജയരാഘവൻ ദേശീയ പതാക ഉയർത്തുന്നു

തിരുവനന്തപുരം | പതിവില്‍ നിന്ന് വ്യത്യസ്തമായി പാര്‍ട്ടി കേന്ദ്രങ്ങളില്‍ സ്വാതന്ത്ര്യ ദിനത്തില്‍ മൂവര്‍ണ പതാക ഉയര്‍ത്തി സിപിഎം. പാര്‍ട്ടി ആസ്ഥാനമായ എ കെ ജി സെന്ററില്‍ സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍ ദേശീയ പതാക ഉയര്‍ത്തി. മറ്റു ജില്ലകളിലും പാര്‍ട്ടി കേന്ദ്രങ്ങളില്‍ പതാക ഉയര്‍ത്തി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.

പൂര്‍ണ സ്വാതന്ത്ര്യം അകലെയാണെന്ന നിലപാടിലായിരുന്നു സിപിഎം ഇതുവരെ. അതിനാല്‍ തന്നെ സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്ക് പാര്‍ട്ടി പ്രാധാന്യം നല്‍കിയിരുന്നില്ല. എന്നാല്‍ ആര്‍എസ്എസ് ദേശീയതാവാദവുമായി രംഗത്ത് വന്നതോടെ ഇതിനെ നേരിടാനുള്ള മാര്‍ഗമെന്ന നിലയില്‍ ഇത്തവണ സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വം തീരുമാനമെടുക്കുകയായിരുന്നു.

കാസര്‍കോട് ജില്ലാ കമ്മിറ്റി ഓഫീസില്‍ ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണനും കണ്ണൂരില്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജനും പതാക ഉയര്‍ത്തി. സിപിഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ ജില്ലാ സെക്രട്ടറി പി സന്തോഷ് കുമാര്‍ പതാക ഉയര്‍ത്തി.

 

---- facebook comment plugin here -----

Latest