Connect with us

National

യൂസുഫ് പത്താന്‍, മഹുവ മൊയിത്ര തുടങ്ങിയ വമ്പന്‍മാരെ കളത്തിലിറക്കി തൃണമൂല്‍ കോണ്‍ഗ്രസ്

ലോക്‌സഭ തിരഞ്ഞെടുപ്പിലേക്കുള്ള 42 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | ബംഗാളില്‍ ലോക്‌സഭ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ഥികളെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. 42 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. ടി എം സി യുടെ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയാണ് ബംഗാളിലേക്കുള്ള മുഴുവന്‍ സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചത്.

നിരവധി വമ്പന്‍മാരെയടക്കം കളത്തിലിറക്കിയാണ് ഇത്തവണ തൃണമൂല്‍ കോണ്‍ഗ്രസ് മത്സരത്തിനിറങ്ങുന്നത്. മുന്‍ ക്രക്കറ്റ് താരം യൂസുഫ് പത്താന്‍, മഹുവ മൊയ്ത്ര തുടങ്ങിയവര്‍ തൃണമൂലിനായി ജനവിധി തേടും.കോണ്‍ഗ്രസ് നേതാവ് അധീര്‍ രജ്ഞന്‍ ചൗധരിയുടെ കോട്ടയായ ബഹാരംപൂരിലാണ് യൂസുഫ് പത്താന്‍ മത്സരിക്കുന്നത്.

ലോക്‌സഭയില്‍ നിന്ന് പുറത്താക്കപ്പെട്ട മഹുവ മൊയ്ത്ര കൃഷ്ണ നഗറില്‍ മത്സരിക്കും.ഡയമണ്ട് ഹാര്‍ബറില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയും ഘട്ടലില്‍ ബംഗാളി സിനിമ നടന്‍ ദീപക് അധികാരിയും മത്സരിക്കും. പ്രമുഖ ബോളിവുഡ് താരം ശത്രുഘ്‌നല്‍ സിന്‍ഹ അസന്‍സോളില്‍ നിന്ന് ജനവിധി തേടും.

കൊല്‍ക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ നടന്ന റാലിക്ക് ശേഷമാണ് തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. ഇന്ത്യ മുന്നണിയില്‍ നിന്ന് വിട്ട് ഒറ്റക്കാണ് തൃണമൂല്‍ കോണ്‍ഗ്രസ് ബംഗാളില്‍ മത്സര രംഗത്ത് ഇറങ്ങുന്നത്.

 

 

Latest