Kerala
പി വി അന്‍വറിന്റെ തറവാട് സ്വത്തല്ല തൃണമൂല്‍ കോണ്‍ഗ്രസ്; ടിഎംസി സംസ്ഥാന പ്രസിഡന്‍റ്
അന്‍വറിന് നല്‍കിയ കണ്‍വീനര്‍ പോസ്റ്റ് താല്‍കാലികം മാത്രം
തിരുവനന്തപുരം | അന്‍വറിനെതിരെ കേരള തൃണമൂലില്‍ കലാപം.അന്‍വറിന്റെ തറവാട് സ്വത്തല്ല തൃണമൂല്‍ കോണ്‍ഗ്രസെന്ന് സംസ്ഥാന പ്രസിഡന്റ് പ്രതികരിച്ചു.
തൃണമൂല്‍ കോണ്‍ഗ്രസിനെ അൻവര്‍ സ്വന്തം നേട്ടത്തിന് ഉപയോഗിക്കുകയാണെന്നും ഏകപക്ഷീയമായി ഇഷ്ടക്കാരെ വെച്ച് യോഗങ്ങള്‍ വിളിക്കുകയാണെന്നും സി ജി ഉണ്ണി പറഞ്ഞു. ഇല്ലാത്ത കഥകള്‍ പറഞ്ഞ് ആളാവാനാണ് അന്‍വറിന്റെ ശ്രമം.
അന്‍വറിന് നല്‍കിയ കണ്‍വീനര്‍ പോസ്റ്റ് താല്‍കാലികം മാത്രമാണ്.അന്‍വറിനെതിരെ ദേശീയ നേതൃത്വത്തിന് പരാതി നല്‍കുമെന്നും പ്രസിഡന്റ് പറഞ്ഞു.
---- facebook comment plugin here -----