Connect with us

trinamul congress

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷെയ്ഖ് ഷാജഹാനെ ഒടുവില്‍ ബംഗാള്‍ സര്‍ക്കാര്‍ സി ബി ഐക്ക് കൈമാറി

ഇ ഡി ഉദ്യോഗസ്ഥരെ അദ്ദേഹത്തിന്റെ അനുയായികള്‍ ആക്രമിക്കുകയും പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു

Published

|

Last Updated

കൊല്‍ക്കത്ത | ലൈംഗികാതിക്രമ കേസിലും ഭൂമി തട്ടിപ്പ് കേസിലും പ്രതിയായ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷെയ്ഖ് ഷാജഹാനെ ഒടുവില്‍ ബംഗാള്‍ സര്‍ക്കാര്‍ സി ബി ഐക്ക് കൈമാറി. സന്ദേശ്ഖാലിയില്‍ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലും ഇയാള്‍ പ്രതിയായിരുന്നു.

ബംഗാള്‍ സര്‍ക്കാരും സിബിഐയും തമ്മിലുള്ള രണ്ട് ദിവസത്തെ തര്‍ക്കം ഇതോടെ അവസാനിച്ചു. ഇന്ന് വൈകുന്നേരം 4.15നുള്ളില്‍ ഹാജരാക്കണമെന്ന് കല്‍ക്കട്ട ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇന്നലെ ഹാജരാക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടെങ്കിലും ബംഗാള്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. കോടതി ഉത്തരവ് പാലിക്കാത്ത തിനെത്തുടര്‍ന്ന് ഇഡി ഡിവിഷന്‍ ബെഞ്ചിന് മുമ്പാകെ കോടതിയലക്ഷ്യ ഹര്‍ജി സമര്‍പ്പിച്ചു.

ഷാജഹാന്‍ ഷെയ്ഖ് ചൊവ്വാഴ്ചത്തെ വിധിയെ ചോദ്യം ചെയ്ത് സ്‌പെഷ്യല്‍ ലീവ് പെറ്റീഷന്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്ന് സംസ്ഥാനം വാദിച്ചെങ്കിലും ഉത്തരവുകള്‍ നടപ്പാക്കുന്നതിന് ഇടക്കാല സ്റ്റേ അനുവദിച്ചി ട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഷാജഹാന്‍ ഷെയ്ഖിന്റെ കസ്റ്റഡി സി ബി ഐക്ക് നല്‍കാതിരിക്കാനാണ് സംസ്ഥാനം ശ്രമിക്കുന്നതെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു പറഞ്ഞു.

റേഷന്‍ തട്ടിപ്പ് അന്വേഷണവുമായി ബന്ധപ്പെട്ട് ജനുവരി അഞ്ചിന് സന്ദേശ്ഖാലിയിലെ ഷെയ്ഖിന്റെ സ്ഥാപനം റെയ്ഡ് ചെയ്യാന്‍ പോയ ഇ ഡി ഉദ്യോഗസ്ഥരെ അദ്ദേഹത്തിന്റെ അനുയായികള്‍ ആക്രമിക്കുകയും പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതിന് ഫെബ്രുവരി 29 ന് പശ്ചിമ ബംഗാള്‍ പോലീസ് ഷെയ്ഖിനെ അറസ്റ്റ് ചെയ്തിരുന്നു.

 

Latest