Connect with us

Kerala

തൃണമൂല്‍ കോൺഗ്രസ്സ് ദേശീയ നേതാക്കള്‍ പാണക്കാട്ടെത്തി

സൗഹൃദ സന്ദര്‍ശനമെന്ന് സ്വാദിഖലി തങ്ങള്‍; ദേശീയ രാഷ്ട്രീയം ചര്‍ച്ചയായെന്ന് അന്‍വര്‍

Published

|

Last Updated

മലപ്പുറം | തൃണമൂല്‍ കോണ്‍ഗ്രസ്സ് പ്രതിനിധി സമ്മേളനത്തിന് കേരളത്തിലെത്തിയ ദേശീയ നേതാക്കള്‍ പാണക്കാട്ടെത്തി മുസ്ലിം ലീഗ് അധ്യക്ഷന്‍ സ്വാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി. എം പിമാരായ ഡെറിക് ഒബ്രയിനും മഹുവ മൊയ്ത്രയും പി വി അന്‍വറിനൊപ്പമാണ് രാവിലെ ഒമ്പതോടെ പാണക്കാട്ടെത്തിയത്. തുടര്‍ന്ന് തങ്ങളുമായി ചര്‍ച്ച നടത്തി.

രാഷ്ട്രീയം ചര്‍ച്ച ചെയ്തിട്ടില്ലെന്നും സൗഹൃദ സന്ദര്‍ശനമാണെന്നും കൂടിക്കാഴ്ചക്ക് ശേഷം സ്വാദിഖലി തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു. തൃണമൂലിനെ യു ഡി എഫില്‍ ഉള്‍പെടുത്തുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് തൃണമൂല്‍ ഇന്ത്യ മുന്നണിയുടെ ഭാഗമാണെന്നും കേരളത്തില്‍ തിരഞ്ഞെടുപ്പ് വരുമ്പോള്‍ യു ഡി എഫ് ആലോചിച്ച് ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുമെന്നുമായിരുന്നു തങ്ങളുടെ പ്രതികരണം.

എന്നാല്‍ നേതാക്കള്‍ പാണക്കാട് വരാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നെന്നും ദേശീയ രാഷ്ട്രീയം ചര്‍ച്ചയായെന്നും അന്‍വര്‍ പറഞ്ഞു.

 

 

Latest