Trinamool Congress
തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു
വിദ്വേഷ പോസ്റ്റുകളോ കമന്റുകളോ അക്കൗണ്ടില്‍ നിന്നു ഉണ്ടായിട്ടില്ല

ന്യൂഡെല്‍ഹി |തൃണമൂല്‍ കോണ്‍ഗ്രസ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. അക്കൗണ്ടിന്റെ പേരും ലോഗോയും മാറിയിട്ടുണ്ടെന്ന് തൃണമൂല്‍ നേതാക്കള്‍ പറഞ്ഞു.
ട്വിറ്ററുമായി ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും ഉടന്‍ പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തൃണമൂല്‍ ദേശീയ വക്താവും രാജ്യസഭാംഗവുമായ ഡെറിക് ഒബ്രിയാന്‍ അറിയിച്ചു.
യുഗ ലാബ്സ് എന്നാണ് ഹാക്ക് ചെയ്യപ്പെട്ട തൃണമൂല്‍ കോണ്‍ഗ്രസ് അക്കൗണ്ടിന്റെ പേര്. തിങ്കളാഴ്ച രാത്രിയോടെയാണ് ഹാക്കിങ് നടന്നതെന്നാണ് പ്രാഥമിക നിഗമനം.
അതേസമയം ഹാക്ക് ചെയ്യപ്പെട്ടെങ്കിലും വിദ്വേഷ പോസ്റ്റുകളോ കമന്റുകളോ അക്കൗണ്ടില്‍ നിന്ന് ഉണ്ടായിട്ടില്ല. ആരാണ് ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തത് എന്നും വ്യക്തമല്ല.
---- facebook comment plugin here -----