National
തൃണമൂല്‍ നേതാവ് സാകേത് ഗോഖലെയുടെ ജാമ്യാപേക്ഷ മാര്‍ച്ച് 13ന് പരിഗണിക്കും
ക്രൗഡ് ഫണ്ടിംഗിലൂടെ സ്വരൂപിച്ച പണം ദുരുപയോഗം ചെയ്തെന്ന കേസില്‍ 2022 ഡിസംബര്‍ 30നാണ് ക്രൈം ബ്രാഞ്ച് ഗോഖലെയെ അറസ്റ്റ് ചെയ്തത്.
ന്യൂഡല്‍ഹി| ക്രൗഡ് ഫണ്ടിംഗ് വഴി പിരിച്ചെടുത്ത പണം ദുരുപയോഗം ചെയ്തെന്ന കേസില്‍ ജാമ്യം തേടി തൃണമൂല്‍ കോണ്‍ഗ്രസ് വക്താവ് സാകേത് ഗോഖലെ സമര്‍പ്പിച്ച ഹര്‍ജി മാര്‍ച്ച് 13ന് പരിഗണിക്കുമെന്ന് സുപ്രീം കോടതി.
ജനുവരി 23ന് ഗുജറാത്ത് ഹൈക്കോടതി ഗോഖലെയുടെ ജാമ്യം നിരസിക്കുകയും കുറ്റപത്രം സമര്‍പ്പിച്ചതിന് ശേഷം മാത്രം കോടതിയെ സമീപിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഗോഖലെയ്ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ എഎം സിംഗ്വി ഇത് ജാമ്യം നിഷേധിക്കാനുള്ള കേസല്ലെന്ന് പറഞ്ഞു.
ക്രൗഡ് ഫണ്ടിംഗിലൂടെ സ്വരൂപിച്ച പണം ദുരുപയോഗം ചെയ്തെന്ന കേസില്‍ 2022 ഡിസംബര്‍ 30-നാണ് ഡല്‍ഹിയില്‍ നിന്ന് അഹമ്മദാബാദ് സൈബര്‍ ക്രൈം ബ്രാഞ്ച് ഗോഖലെയെ അറസ്റ്റ് ചെയ്തത്.
ഐപിസി സെക്ഷന്‍ 420. 406, 467, എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.