Connect with us

National

ബംഗാളില്‍ തൃണമൂല്‍ നേതാവിനെ വെടിവച്ച് കൊന്നു

മരിച്ചയാളും അക്രമികളും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായെന്നാണ് പ്രാഥമിക വിവരം.

Published

|

Last Updated

കൊല്‍ക്കത്ത| ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിനെ വെടിവച്ച് കൊന്നു. നാദിയ ജില്ലയിലെ ഹന്‍സ്‌ക്ഷലി ബ്ലോക്കില്‍ ഇന്ന് രാവിലെയാണ് സംഭവം. അഹമ്മദ് അലി ബിശ്വാസ് എന്ന തൃണമൂല്‍ നേതാവാണ് കൊല്ലപ്പെട്ടത്.

മരിച്ചയാളും അക്രമികളും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായെന്നാണ് പ്രാഥമിക വിവരം. ഉടന്‍ തന്നെ നാട്ടുക്കാര്‍ അഹമ്മദ് അലിയെ ബഗുല ഗ്രാമീണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.

മൃതദേഹം ശക്തിനഗര്‍ ജില്ലാ ആശുപത്രിയിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റിയെന്നും ഹന്‍സ്‌ക്ഷലി പൊലീസ് സ്റ്റേഷനില്‍ കൊലക്കേസ് രജിസ്റ്റര്‍ ചെയ്‌തെന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

അതേസമയം, രാഷ്ട്രീയ വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്ന് കരുതുന്നില്ലെന്നും വ്യക്തിവൈരാഗ്യമായിരിക്കാം കാരണമെന്നും തൃണമൂല്‍ ജില്ലാ പ്രസിഡന്റ് ദെബാസിഷ് ഗാന്‍ഗുലി പറഞ്ഞു.

 

---- facebook comment plugin here -----

Latest