Connect with us

കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ അര്‍ധ കേഡര്‍ ആക്കി കെ എസ് ബ്രിഗേഡ് എന്ന ചുരുക്കപ്പേരിലേക്ക് പരിവര്‍ത്തിപ്പിക്കുന്ന ഘട്ടത്തില്‍ സമ്പൂര്‍ണ അസംതൃപ്തരായി കഴിയുന്ന പഴയ പ്രതാപികളായ എ, ഐ ഗ്രൂപ്പുകള്‍ പുതിയ മേച്ചില്‍പുറം തേടുമോ.
മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടി, രമേശേ ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍, വി എം സുധീരന്‍ തുടങ്ങിയ നേതാക്കളെല്ലാം സുധാകരനുമുന്നില്‍ വഴങ്ങി നില്‍ക്കുമോ അതോ അതിജീവനത്തിന്റെ പുതിയ വഴികള്‍ തേടുമോ എന്നതാണു ചോദ്യം.
സുധാകരനെതിരെ പരാതിക്കെട്ടുമായി ഡല്‍ഹിയിലെത്തി ഉമ്മചാണ്ടിയെ സോണിയാ ഗാന്ധി കൈവിട്ടതോടെ അവഗണിക്കപ്പെട്ട എല്ലാ പഴയ പടത്തലവന്‍മാരും തല്‍ക്കാലം തലതാഴ്തിയിരിപ്പാണെങ്കിലും ഉള്ളിലൂടെ ചില നീക്കങ്ങള്‍ നടക്കുന്നുണ്ടെന്നാണു വിവരം.

ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം, പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബി.ജെ.പിയെയും തോല്‍പ്പിക്കാന്‍ കഴിയുന്ന ഒരേയൊരു നേതാവായി മമതാ ബാനര്‍ജി ഉയര്‍ന്നുവരുമെന്ന കാറ്റ് കേരളത്തിലെ അസംതൃപ്തരായ കോണ്‍ഗ്രസ് നേതാക്കളേയും സ്പര്‍ശിച്ചിട്ടുണ്ടെന്നാണു വിവരം.

വീഡിയോ കാണാം

Latest