Kerala
തൃപ്പൂണിത്തുറ സ്‌ഫോടനം : കരാറുകാരന്റെ ഗോഡൗണില്‍ പരിശോധന; കഞ്ചാവും കണ്ടെടുത്തു
സ്‌ഫോടനത്തില്‍ ഗുരുതര പരുക്കേറ്റ ഇയാള്‍ ചികിത്സയിലാണ്
പോത്തന്‍കോട് | തൃപ്പൂണിത്തുറ സ്‌ഫോടനവുമായി ബന്ധപ്പെട്ട് കരാറുകാരന്റെ പോത്തന്‍കോട് ശാസ്തവട്ടം ഗോഡൗണില്‍ പോലീസ് പരിശോധന നടത്തി. ആളൊഴിഞ്ഞ പുരയിടത്തില്‍ വലിയ പടക്കങ്ങള്‍ കണ്ടെത്തി. ഇതിന് പുറമെ കഞ്ചാവും കണ്ടെത്തിയിട്ടുണ്ട്. ശാസ്തവട്ടം സ്വദേശി ആദര്‍ശാണ് പടക്കം പൊട്ടിക്കുന്നതിന് കരാര്‍ എടുത്തിരുന്നത്. സ്‌ഫോടനത്തില്‍ ഗുരുതര പരുക്കേറ്റ ഇയാള്‍ ചികിത്സയിലാണ്. പോത്തന്‍കോട് പോലീസാണ് ഗോഡൗണില്‍ പരിശോധന നടത്തിയത്.
സ്‌ഫോടന കേസില്‍ രണ്ടുപേര്‍ കൂടി കസ്റ്റഡിയിലായി. പുതിയകാവ് ക്ഷേത്രത്തിലെ ഉത്സവ കമ്മിറ്റി ഭാരവാഹികളെയാണ് കസ്റ്റഡിയിലെടുത്തത്. പടക്ക നിര്‍മ്മാണശാലയിലെ രണ്ടു ജീവനക്കാര്‍ നേരത്തെ കസ്റ്റഡിയിലായിരുന്നു.
---- facebook comment plugin here -----