Connect with us

Kerala

തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് കേസ്; എം സ്വരാജിന്റെ ഹരജിയില്‍ വിധി വ്യാഴാഴ്ച

മതഹചിഹ്നങ്ങള്‍ ഉപയോഗിച്ച് ബാബു വോട്ടുപിടിച്ചെന്നാണ് ഹരജിയിലെ ആരോപണം

Published

|

Last Updated

കൊച്ചി |  തൃപ്പൂണിത്തുറ നിയമസഭാ തിരഞ്ഞെടുപ്പ് കേസില്‍ ഹൈക്കോടതി വ്യാഴാഴ്ച വിധി പറയും. കെ ബാബുവിന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കണം എന്ന സ്വരാജിന്റെ ഹരജിയിലെ കോടതി വിധി പറയുക. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് തൃപ്പൂണിത്തുറയില്‍ യുഡിഎഫിന്റെ കെ ബാബുവിന്റെ നിയമസഭ തിരഞ്ഞെടുപ്പ് വിജയത്തിനെതിരെ എതിര്‍ സ്ഥാനാര്‍ഥി എല്‍ഡിഎഫിലെ എം സ്വരാജ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. മതഹചിഹ്നങ്ങള്‍ ഉപയോഗിച്ച് ബാബു വോട്ടുപിടിച്ചെന്നാണ് ഹരജിയിലെ ആരോപണം

ശബരിമല വിഷയത്തില്‍ അയ്യപ്പന്റെ ചിത്രം വോട്ടേഴ്‌സ് സ്ലിപ്പില്‍ ഉപയോഗിച്ചെന്ന് സ്വരാജ് ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എം സ്വരാജിനെതിരെ യുഡിഎഫ് കെ ബാബു 992 വോട്ടുകള്‍ക്കാണ് വിജയിച്ചത്.ശബരിമല സ്ത്രീ പ്രവേശന വിഷയം ഉയര്‍ത്തി അയ്യപ്പനെ മുന്‍നിര്‍ത്തിയാണ് ബാബു പ്രചാരണം നയിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് ഫലം വന്നതിന് തൊട്ട് പിന്നാലെ സ്വരാജ് ഹൈക്കോടതിയെ സമീപിച്ചത്. മതത്തെ ഉപയോഗിച്ച് പ്രചാരണം നടത്തിയത് ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമാണ് എന്നായിരുന്നു വാദം. പ്രചാരണ സാമഗ്രികളുടെ ചിത്രങ്ങളടക്കം തെളിവായി കോടതിയില്‍ സമര്‍പ്പിച്ചു.

 

Latest