Kerala
തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് കേസ് ; കെ ബാബുവിന് ആശ്വാസം
എതിര്‍ സ്ഥാനാര്‍ഥി എം സ്വരാജ് നല്‍കിയ ഹര്‍ജിയാണ് തള്ളിയത്
കൊച്ചി |കെ ബാബുവിന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹരജി ഹെെക്കോടതി തള്ളി. എതിര്‍ സ്ഥാനാര്‍ഥി എം സ്വരാജ് നല്‍കിയ ഹരജിയാണ് തള്ളിയത്. കെ ബാബുവിന് എംഎല്‍എ ആയി തുടരാം. ജസ്റ്റിസ് പിജി അജിത് കുമാറിൻറെ ബെഞ്ചാണ് വിധി പറഞ്ഞത്. രണ്ട് വർഷത്തിനും പത്തുമാസത്തിനും ശേഷമാണ് ഹരജിയിൽ വിധി വന്നത്.
വിധിയിൽ വളരെയേറെ സന്തോഷമുണ്ടെന്ന് കെ ബാബു പ്രതികരിച്ചു. ജനകീയ കോടതി വിധി മാനിക്കാത്ത സിപിഎം, കോടതി വിധിയെങ്കിലും മാനിക്കാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് തൃപ്പൂണിത്തുറയില്‍ യുഡിഎഫിന്റെ കെ ബാബുവിന്റെ നിയമസഭ തിരഞ്ഞെടുപ്പ് വിജയത്തിനെതിരെ എതിര്‍ സ്ഥാനാര്‍ഥി എല്‍ഡിഎഫിലെ എം സ്വരാജ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. മതഹചിഹ്നങ്ങള്‍ ഉപയോഗിച്ച് ബാബു വോട്ടുപിടിച്ചെന്നാന്നായിരുന്നു ഹരജിയിലെ ആരോപണം.ശബരിമല വിഷയത്തില്‍ അയ്യപ്പന്റെ ചിത്രം വോട്ടേഴ്സ് സ്ലിപ്പില്‍ ഉപയോഗിച്ചെന്നും സ്വരാജ് ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എം സ്വരാജിനെതിരെ യുഡിഎഫ് സ്ഥാനാര്‍ഥി കെ ബാബു 992 വോട്ടുകള്‍ക്കാണ് വിജയിച്ചത്.