Connect with us

Kerala

തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് കേസ്; ഹൈക്കോടതി വിധിക്കെതിരെ എം സ്വരാജ് സുപ്രീംകോടതിയില്‍

തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കെ ബാബു മതചിഹ്നങ്ങള്‍ ഉപയോഗിച്ചു എന്ന് ആരോപിച്ചാണ് സ്വരാജ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്

Published

|

Last Updated

കൊച്ചി | തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് കേസില്‍ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് എം സ്വരാജ് സുപ്രീംകോടതിയെ സമീപിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥി കെ ബാബുവിന്റെ വിജയം ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായിരുന്ന സ്വരാജ് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി.

തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കെ ബാബു മതചിഹ്നങ്ങള്‍ ഉപയോഗിച്ചു എന്ന് ആരോപിച്ചാണ് സ്വരാജ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. തിരഞ്ഞെടുപ്പ് സമയത്ത് വീടുകളില്‍ വിതരണം ചെയ്ത വോട്ടേഴ്സ് സ്ലിപ്പില്‍ സ്ഥാനാര്‍ത്ഥിയുടെ ഫോട്ടോയ്ക്ക് ഒപ്പം അയ്യപ്പന്റെ ചിത്രം ഉപയോഗിച്ചെന്നായിരുന്നു സ്വരാജ് ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്.

കെ ബാബു തോറ്റാല്‍ അയ്യപ്പന്‍ തോല്‍ക്കുന്നതിന് തുല്യമാണെന്ന് കാണിച്ച് മണ്ഡലത്തില്‍ പ്രചാരണം നടത്തിയതായും സ്വരാജ് കോടതിയെ അറിയിച്ചിരുന്നു.മതത്തെ ഉപയോഗിച്ച് പ്രചാരണം നടത്തിയത് ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമാണ് എന്നായിരുന്നു വാദം. പ്രചാരണ സാമഗ്രികളുടെ ചിത്രങ്ങളടക്കം തെളിവായി കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. 992 വോട്ടുകള്‍ക്കായിരുന്നു തൃപ്പൂണിത്തുറയില്‍ എം സ്വരാജിനെതിരെ യുഡിഎഫ് സ്ഥാനാര്‍ഥി കെ ബാബുവിന്റെ വിജയം.

---- facebook comment plugin here -----

Latest