kanjavu case
400 കിലോ കഞ്ചാവുമായി ത്രിപുര ബി ജെ പി ഉപാധ്യക്ഷന്‍ പിടിയില്‍
കാറില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്
അഗര്‍ത്തല | 400 കിലോ കഞ്ചാവുമായി കാറില്‍ സഞ്ചരിക്കുന്നതിനിടെ ത്രിപുര ബി ജെ പി വൈസ് പ്രസിഡന്റ് പിടിയില്‍. ത്രിപുര ബി ജെ പിയിലെ ശ്രദ്ധേയ നേതാക്കളില്‍ ഒരാളായ മംഗള്‍ ദേബര്‍മയാണ് കമാല്‍പൂരിലേക്കുള്ള യാത്രാമധ്യേ ധലായ് ജില്ലയില്‍ വെച്ച് പിടിയിലായത്. ദേബര്‍മയുടെ വാഹനം കസ്റ്റഡിയില്‍ എടുത്തെങ്കിലും രാത്രിയോടെ വിട്ടയച്ചു.
എന്നാല്‍ തനിക്കതില്‍ പങ്കില്ലെന്നും തന്റെ രാഷ്ട്രീയ ജീവിതം തകര്‍ക്കാന്‍ എതിരാളികള്‍ നടത്തിയ ആസൂത്രണമാണ് അറസ്റ്റെന്നും മംഗള്‍ ദേബര്‍മ പറഞ്ഞു.തന്റെ വാഹനത്തിന്റെ പിന്നിലെ ചരക്കിനെക്കുറിച്ച് ഞാനോ എന്റെ ഡ്രൈവറോ അറിഞ്ഞിരുന്നില്ല. ആരോ കഞ്ചാവ് പൊതി കാറില്‍ ഒളിപ്പിക്കുകായിരുന്നു. അവര്‍ തന്നെയാണ് പോലീസിനെ അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ മംഗള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ തീര്‍ച്ചയായും നിയമപ്രകാരം കേസെടുക്കുമെന്നും സംസ്ഥാന ബി ജി പി ഘടകം പ്രതികരിച്ചു.
ത്രിപുരയിലെ ഖോവായ് മുതല്‍ കമാല്‍പൂര്‍ വരെയുള്ള റോഡില്‍ കഞ്ചാവ് കടത്താന്‍ പോലീസും കള്ളക്കടത്തുകാരെ സഹായിക്കുന്നുണ്ടെന്ന ആരോപണം നേരത്തെ ശക്തമാണ്. ചില വി ഐ പി വാഹനങ്ങളും നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും കാറുകളും കള്ളക്കടത്ത് സാധനങ്ങള്‍ കടത്താന്‍ ഉപയോഗിക്കുന്നതായും ഗ്രാമവാസികള്‍ ആരോപിക്കുന്നു.