Connect with us

First Gear

പുതിയ സ്ട്രീറ്റ് ട്വിന്‍ ഇസി1 സ്‌പെഷ്യല്‍ എഡിഷന്‍ മോഡല്‍ അവതരിപ്പിച്ച് ട്രയംഫ്

ബൈക്കിന് ഇന്ത്യയില്‍ 8.85 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.

Published

|

Last Updated

ന്യൂഡല്‍ഹി| ഇന്ത്യയിലെ മോഡല്‍നിര പുതുക്കി പ്രീമിയം മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍ ആധിപത്യം പുലര്‍ത്തുകയാണ് ബ്രിട്ടീഷ് ഇരുചക്ര വാഹന നിര്‍മാണ കമ്പനിയായ ട്രയംഫ്. ബോണവില്ലെ ഗോള്‍ഡ് ലൈന്‍ എഡിഷന്‍, റോക്കറ്റ് 3 ജിടി 221 എന്നിവ അവതരിപ്പിച്ച ബ്രാന്‍ഡ് മറ്റൊരു ബൈക്ക് കൂടി പരിചയപ്പെടുത്തിയിരിക്കുകയാണ്. ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ് ഇന്ത്യ പുതിയ സ്ട്രീറ്റ് ട്വിന്‍ ഇസി1 സ്‌പെഷ്യല്‍ എഡിഷന്‍ ബൈക്കാണ് പുറത്തിറക്കിയിരിക്കുന്നത്. ഇതിന് ഇന്ത്യയില്‍ 8.85 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.

മാറ്റ് അലുമിനിയം സില്‍വര്‍, മാറ്റ് സില്‍വര്‍ ഐസ് ഫ്യുവല്‍ ടാങ്ക്, കൈകൊണ്ട് ചായം പൂശിയ സില്‍വര്‍ കോച്ച് ലൈനിംഗ്, പുതിയ ഇസി1 ഗ്രാഫിക്‌സ്, ട്രയംഫ് ബാഡ്ജ് എന്നിവ ഉള്‍ക്കൊള്ളിച്ചാണ് ട്രയംഫ് പുതിയ ഇസി1 സ്‌പെഷ്യല്‍ എഡിഷന്‍ ബൈക്കിനെ കൊണ്ടുവന്നിരിക്കുന്നത്.

സ്ട്രീറ്റ് ട്വിന്‍ ഇസി1 മോഡലിലെ മെക്കാനിക്കല്‍ സ്‌പെസിഫിക്കേഷനുകള്‍ സാധാരണ മോട്ടോര്‍സൈക്കിളിന് സമാനമായിട്ടുള്ളതാണ്. സ്ട്രീറ്റ് ട്വിന്‍ ഇസി1 7,500 ആര്‍പിഎംല്‍ 64.1 ബിഎച്ച്പി കരുത്തും 3,800 ആര്‍പിഎംല്‍ 80 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ബിഎസ്-വിഐ കംപ്ലയന്റ്, 900 സിസി, ഇരട്ട-സിലിണ്ടര്‍ എഞ്ചിനാണ് ഉപയോഗിക്കുന്നത്. എഞ്ചിന്‍ അഞ്ചു സ്പീഡ് ഗിയര്‍ബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്. സ്റ്റാന്‍ഡേര്‍ഡ് സ്ട്രീറ്റ് ട്വിനിന് സമാനമായി മോട്ടോര്‍സൈക്കിളിലെ ഹാര്‍ഡ്വെയറില്‍ 41 എംഎം കാട്രിഡ്ജ് ഫ്രണ്ട് ഫോര്‍ക്കുകള്‍, പ്രീലോഡ് ക്രമീകരിക്കാവുന്ന ഇരട്ട പിന്‍ ഷോക്കുകള്‍, രണ്ട് ചക്രങ്ങളിലും സിംഗിള്‍ ഡിസ്‌ക്കുകള്‍, പിരലി ഫാന്റം സ്പോര്‍ട്സ് കോം ടയറുകള്‍ എന്നിവ ഉള്‍പ്പെടുന്നു. ലൈനപ്പിലെ ഏറ്റവും താങ്ങാനാവുന്ന സ്പെഷ്യല്‍ എഡിഷന്‍ മോട്ടോര്‍സൈക്കിളാണ് സ്ട്രീറ്റ് ട്വിന്‍ ഇസി1.

 

 

---- facebook comment plugin here -----

Latest