Connect with us

First Gear

ടൈഗര്‍ 1200നെ അവതരിപ്പിച്ച് ട്രയംഫ്; ഉടന്‍ ഇന്ത്യയിലേക്കും

ജിടി, റാലി എന്നീ രണ്ട് വേരിയന്റുകളിലാണ് ട്രയംഫ് ടൈഗര്‍ 1200 ഉള്ളത്.

Published

|

Last Updated

ന്യൂഡല്‍ഹി| ബ്രിട്ടീഷ് മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായ ട്രയംഫ്, അടുത്തിടെയാണ് പുതിയ ടൈഗര്‍ 1200 അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളിനെ അവതരിപ്പിച്ചത്. ജിടി, റാലി എന്നീ രണ്ട് വേരിയന്റുകളിലാണ് ട്രയംഫ് ടൈഗര്‍ 1200 ഉള്ളത്. ട്രയംഫ് ടൈഗര്‍ 1200 ന് കരുത്തേകുന്നത് പുതിയ 1,160 സിസി ട്രിപ്പിള്‍ സിലിണ്ടര്‍ എഞ്ചിനാണ്. ട്രയംഫ് ടൈഗര്‍ 1200-ന്റെ 1,160 സിസി ട്രിപ്പിള്‍ സിലിണ്ടര്‍ എഞ്ചിന്‍ 9,000 ആര്‍പിഎംല്‍ 148 ബിഎച്ച്പി കരുത്തും 7,000 ആര്‍പിഎംല്‍ 130 എന്‍എം പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കും. പുതിയ എഞ്ചിന്‍ അതിന്റെ മുന്‍ഗാമിയേക്കാള്‍ 9 ബിഎച്ച്പിയും 8 എന്‍എം പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.

ട്രയംഫ് ടൈഗര്‍ 1200-ന് ഫെയ്ക്ക് അലുമിനിയം ഔട്ട്‌റിഗറുകള്‍ ഉള്ള ട്യൂബുലാര്‍ സ്റ്റീല്‍ ഫ്രെയിമും ബോള്‍ട്ട്-ഓണ്‍ അലുമിനിയം റിയര്‍ സബ്‌ഫ്രെയിമും ഉണ്ട്. ട്രയംഫ് ടൈഗര്‍ 1200 ന്റെ നീളം 2,245 എംഎംനും 2,290 എംഎംനും ഇടയിലാണ്. ബൈക്കിന് 849 എംഎം വീതിയും ജിടി മോഡലുകള്‍ക്ക് 1,436 എംഎം മുതല്‍ 1,497 എംഎം വരെ ഉയരവും റാലി വേരിയന്റുകള്‍ക്ക് 1,487 എംഎം, 1,547 എംഎം എന്നിങ്ങനെയാണ്. ടൈഗര്‍ 1200 ന്റെ വീല്‍ബേസിന് 1,560 എംഎം നീളമുണ്ട്. ക്രമീകരിക്കാവുന്ന സീറ്റ് ഉയരം ജിടി മോഡലുകളില്‍ 850 എംഎം മുതല്‍ 870 എംഎം വരെയും ടൈഗര്‍ 1200-ന്റെ റാലി വേരിയന്റുകളില്‍ 87 എംഎം, 895 എംഎം വരെയും വ്യത്യാസപ്പെടുന്നു. ബേസ് ടൈഗര്‍ 1200 ജിടി സ്‌നോഡോണിയ വൈറ്റില്‍ മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്. അതേസമയം 1200 ജിടി പ്രോയും ജിടി എക്‌സ്‌പ്ലോററും സഫയര്‍ ബ്ലാക്ക്, ലൂസെണ്‍ ബ്ലൂ എന്നിവയ്‌ക്കൊപ്പം അടിസ്ഥാന വൈറ്റ് നിറവും വാഗ്ദാനം ചെയ്യുന്നു. ട്രയംഫ് ടൈഗര്‍ 1200 ജിടി, 1200 ജിടി പ്രോ, 1200 റാലി എന്നിവയെല്ലാം 20 ലിറ്റര്‍ ഫ്യുവല്‍ ടാങ്കുകള്‍ക്കൊപ്പം വാഗ്ദാനം ചെയ്യുന്നു.

ഇന്ത്യന്‍ വിപണിയിലും വളരെ ഭാരം കുറഞ്ഞതും കൂടുതല്‍ ശക്തവുമായ ട്രയംഫ് ടൈഗര്‍ 1200 ഉടന്‍ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ ടൈഗറിന് മുന്‍ തലമുറയെ അപേക്ഷിച്ച് 25 കിലോയില്‍ കൂടുതല്‍ ഭാരം കുറവാണ്. ഇതിന് പുതിയ 1160 സിസി ട്രിപ്പിള്‍ എഞ്ചിന്‍ ലഭിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പുതിയ ടൈഗറിന് മൂന്ന് വര്‍ഷത്തെ അണ്‍ലിമിറ്റഡ് മൈലേജ് വാറന്റി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

Latest