Connect with us

First Gear

ട്രൈഡന്റ് 660ന്റെ വില വര്‍ധിപ്പിച്ച് ട്രയംഫ്

മോട്ടോര്‍സൈക്കിളിന്റെ വില 50,000 രൂപയോളമാണ് കൂട്ടിയത്.

Published

|

Last Updated

ന്യൂഡല്‍ഹി| ഐക്കണിക്ക് ബ്രിട്ടീഷ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ് ഇന്ത്യ ട്രൈഡന്റ് 660ന്റെ വില വര്‍ധിപ്പിച്ചു. മോട്ടോര്‍സൈക്കിളിന്റെ വില 50,000 രൂപയോളമാണ് കൂട്ടിയത്. ഇതോടെ ട്രൈഡന്റ് 660-ന്റെ പ്രാരംഭ വില 6.95 ലക്ഷം രൂപയില്‍ നിന്ന് 7.45 ലക്ഷം രൂപയായി ഉയരുമെന്നാണ് റിപ്പോര്‍ട്ട്. പുതുക്കിയ വില 2022 ഫെബ്രുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍ വന്നതായാണ് വിവരം.

ട്രയംഫ് ട്രൈഡന്റ് 660 2021 ജൂണിലാണ് കമ്പനി പുറത്തിറക്കിയത്. ബൈക്ക് നിര്‍മ്മാതാക്കളുടെ പോര്‍ട്ട്ഫോളിയോയിലെ ഏറ്റവും താങ്ങാനാവുന്ന നേക്കഡ് മോട്ടോര്‍സൈക്കിളാണിത്. വില വര്‍ദ്ധനയെത്തുടര്‍ന്ന്, ട്രൈഡന്റ് 660-ന് കാവസാക്കി സെഡ്650നേക്കാള്‍ (6.24 ലക്ഷം രൂപ) കൂടുതല്‍ പണം ചെലവാകും. എന്നാല്‍ അതിന്റെ മറ്റ് എതിരാളിയായ ഹോണ്ട സിബി650ആര്‍നെ അപേക്ഷിച്ച് 8.68 ലക്ഷം രൂപ വിലയുള്ളതിനേക്കാള്‍ വളരെ കുറവാണ്.

ട്രയംഫിന്റെ ട്രിപ്പിള്‍ സിലിണ്ടര്‍ എഞ്ചിന്‍ ഉപയോഗിക്കുന്ന റോഡ്സ്റ്റര്‍ ബൈക്കുകളിലെ പുതിയ എന്‍ട്രി ലെവല്‍ മോഡലാണ് ട്രൈഡന്റ് 660. 660 സിസി, ഇന്‍ലൈന്‍ 3 സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണ് ട്രയംഫ് ട്രൈഡന്റ് 660 മോട്ടോര്‍സൈക്കിളിന്റെ ഹൃദയം. ഈ എഞ്ചിന്‍ 10,250 ആര്‍പിഎമ്മില്‍ 80 ബിഎച്ച്പി കരുത്തും 6,250 ആര്‍പിഎമ്മില്‍ 64 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. എഞ്ചിനുമായി 6 സ്പീഡ് ഗിയര്‍ബോക്സ് ഘടിപ്പിച്ചു. സ്ലിപ്പ് ആന്‍ഡ് അസിസ്റ്റ് ക്ലച്ച് നല്‍കി. യുകെ ഹിങ്ക്ലിയിലെ ട്രയംഫ് ആസ്ഥാനത്തെ പ്രത്യേക സംഘമാണ് പുതിയ ട്രൈഡന്റ് 660 മോട്ടോര്‍സൈക്കിള്‍ രൂപകല്‍പ്പന ചെയ്ത് വികസിപ്പിച്ചത്. പുതിയ ട്രയംഫ് ടൈഗര്‍ 900 മോട്ടോര്‍സൈക്കിളിന് പിന്നില്‍ പ്രവര്‍ത്തിച്ച ഡിസൈനറായ റോഡോള്‍ഫോ ഫ്രാസ്‌കോളി വേണ്ട സ്റ്റൈലിംഗ് നിര്‍ദേശങ്ങള്‍ നല്‍കി.

 

 

 

---- facebook comment plugin here -----

Latest