Connect with us

First Gear

ട്രയംഫ് സ്‌ക്രാംബ്ലര്‍ 400എക്‌സ്; വില പ്രഖ്യാപനം ഒക്ടോബറില്‍

പുത്തന്‍ ബൈക്കിന്റെ എതിരാളി റോയല്‍ എന്‍ഫീല്‍ഡ് സ്‌ക്രാം 411 എന്ന ബൈക്കാണ്.

Published

|

Last Updated

ന്യൂഡല്‍ഹി| ട്രയംഫ് സ്പീഡ് 400 മോട്ടോര്‍സൈക്കിളിനൊപ്പം ബജാജും ട്രയംഫും ചേര്‍ന്ന് പുറത്തിറക്കിയ ബൈക്കാണ് ട്രയംഫ് സ്‌ക്രാംബ്ലര്‍ 400എക്‌സ്. ഈ മോട്ടോര്‍സൈക്കിളിന്റെ വില ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ഒക്ടോബറില്‍ വില പ്രഖ്യാപിക്കുമെന്ന് കമ്പനി അറിയിച്ചു. പുത്തന്‍ ബൈക്കിന്റെ എതിരാളി റോയല്‍ എന്‍ഫീല്‍ഡ് സ്‌ക്രാം 411 എന്ന ബൈക്കാണ്. ഈ രണ്ട് ബൈക്കുകളിലും സമാനമായ സവിശേഷതകളാണുള്ളത്.

ട്രംയംഫ് സ്‌ക്രാംബ്ലര്‍ 400 എക്സ് എന്ന മോട്ടോര്‍സൈക്കിള്‍ റോയല്‍ എന്‍ഫീല്‍ഡ് സ്‌ക്രാം 411നെക്കാള്‍ ഉയരം കുറഞ്ഞ ബൈക്കാണ്. ട്രയംഫ് സ്‌ക്രാംബ്ലര്‍ 400എക്‌സ്, റോയല്‍ എന്‍ഫീല്‍ഡ് സ്‌ക്രാം 411 മോട്ടോര്‍സൈക്കിളുകളില്‍ ബ്രേക്കിങ്ങിനായി ഡ്യൂവല്‍-ചാനല്‍ എബിഎസ് ആണ് നല്‍കിയിട്ടുള്ളത്.

6 സ്പീഡ് ഗിയര്‍ബോക്സുള്ള 398.15 സിസി ലിക്വിഡ് കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ മോട്ടോറാണ് ട്രയംഫ് സ്‌ക്രാമ്പ്‌ളര്‍ 400എക്‌സില്‍ ഉള്ളത്. ഇത് 39.5 എച്ച്പി പവറും 37.5 എന്‍എം പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. റോയല്‍ എന്‍ഫീല്‍ഡ് സ്‌ക്രാം 411 മോട്ടോര്‍സൈക്കിളിന് 2.03 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. എന്നാല്‍ ട്രയംഫ് സ്‌ക്രാംബ്ലര്‍ 400എക്‌സ് മോട്ടോര്‍സൈക്കിളിന് റോയല്‍ എന്‍ഫീല്‍ഡ് സ്‌ക്രാം 411നേക്കാള്‍ വില കൂടുതലായിരിക്കും എന്നാണ് സൂചനകള്‍.

 

 

---- facebook comment plugin here -----

Latest