triumph
ടൈഗര്‍ ശ്രേണിയിലേക്ക് പുതിയ മോഡലുമായി ട്രയംഫ്
19.19 ലക്ഷം രൂപ മുതലാണ് എക്‌സ് ഷോറും വില ആരംഭിക്കുന്നത്.
ടൈഗര്‍ ശ്രേണിയിലെ പുതിയ മോഡല്‍ രാജ്യത്ത് അവതരിപ്പിച്ച് ആഡംബര ബൈക്ക് നിര്‍മാതാക്കളായ ട്രയംഫ്. ടൈഗര്‍ 1200 എന്ന മോഡലാണ് പുതുതായി എത്തിയത്. 19.19 ലക്ഷം രൂപ മുതലാണ് എക്‌സ് ഷോറും വില ആരംഭിക്കുന്നത്.
ഇതോടെ ടൈഗര്‍ ശ്രേണിയില്‍ ഒന്‍പത് മോഡലുകളായി. ടൈഗര്‍ സ്‌പോര്‍ട്ട് 660, ടൈഗര്‍ 850 സ്‌പോര്‍ട്ട്, ടൈഗര്‍ 900 ജി ടി, ടൈഗര്‍ 900 റാലി, ടൈഗര്‍ 900 റാലി പ്രോ, ടൈഗര്‍ 1200 ജി ടി പ്രോ, ടൈഗര്‍ 1200 റാലി പ്രോ, ടൈഗര്‍ 1200 ജി ടി എക്‌സ്‌പ്ലോറര്‍, ടൈഗര്‍ 1200 റാലി എക്‌സ്‌പ്ലോറര്‍ എന്നിവയാണവ.
പുതിയ 1160 സിസി ടി പ്ലേന്‍ ട്രിപ്പിള്‍ എന്‍ജിന്‍ ആണ് പുതിയ ടൈഗര്‍ 1200ന്റെ മര്‍മം. 6 സ്പീഡ് യൂനിറ്റാണ് ഈ എന്‍ജിനുള്ളത്. ബ്ലൈന്‍ഡ് സ്‌പോട്ട് റഡാര്‍ സിസ്റ്റത്തിന്റെ ഉപയോഗമാണ് പുതിയ ടൈഗര്‍ 1200ന്റെ സവിശേഷത. ജിടി എക്‌സ്‌പ്ലോററിനും റാലി എക്‌സ്‌പ്ലോററിനുമാണ് ഈ പ്രത്യേകതയുണ്ടാകുക.