Connect with us

Kerala

ട്രോളി വിവാദം: നിലപാടിലുറച്ച് എന്‍ എന്‍ കൃഷ്ണദാസ്, പാലക്കാട് സി പി എമ്മില്‍ വിവാദം രൂക്ഷം

ട്രോളി വിവാദം ട്രാപ്പാണെന്ന വാദം കൃഷ്ണദാസ് ആവര്‍ത്തിച്ചു. സി പി എമ്മിന് തിരഞ്ഞെടുപ്പ് രാഷ്ട്രീയ സമരമാണ്. കള്ളപ്പണം വന്നിട്ടുണ്ടെങ്കില്‍ അത് പോലീസ് കണ്ടെത്തട്ടെയെന്നും കൃഷ്ണദാസ്

Published

|

Last Updated

പാലക്കാട് | ട്രോളി വിവാദത്തില്‍ പാലക്കാട് സി പി എമ്മില്‍ ഭിന്നത രൂക്ഷം. ജില്ലാ സെക്രട്ടറി വിശദീകരിച്ചിട്ടും എന്‍ എന്‍ കൃഷ്ണദാസ് നിലപാട് മാറ്റാത്തതാണ് വിഷയമാകുന്നത്.

ട്രോളി വിവാദം ട്രാപ്പാണെന്ന വാദം കൃഷ്ണദാസ് ആവര്‍ത്തിച്ചു. സി പി എമ്മിന് തിരഞ്ഞെടുപ്പ് രാഷ്ട്രീയ സമരമാണ്. ജനകീയ വിഷയങ്ങളും വികസനവുമാണ് മുഖ്യ  ചര്‍ച്ച. കള്ളപ്പണം വന്നിട്ടുണ്ടെങ്കില്‍ അത് പോലീസ് കണ്ടെത്തട്ടെയെന്നും കൃഷ്ണദാസ് പറഞ്ഞു.

ട്രോളി വിവാദം അനാവശ്യമാണെന്ന കൃഷ്ണദാസിന്റെ വാദം പാര്‍ട്ടി ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു തള്ളിയിരുന്നു. കള്ളപ്പണം വന്നു എന്നത് വസ്തുതയാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. യു ഡി എഫിന് എതിരായി വരുന്ന എല്ലാ കാര്യവും തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യണമെന്നും സുരേഷ് ബാബു പറഞ്ഞു.

Latest