Connect with us

National

ടി ആർ എസ് ഇനി ബി ആർ എസ്; ചന്ദ്ര ശേഖർ റാവുവിന്റെ ദേശീയ പാർട്ടി പ്രഖ്യാപനം ഇന്ന്

2024ലെ പൊതുതെരഞ്ഞെടുപ്പിൽ ദേശീയ പങ്കാളിത്തം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കെ സി ആർ ദേശീയ പാർട്ടി പ്രഖ്യാപിക്കുന്നത്.

Published

|

Last Updated

തെലങ്കാന | തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു പുതിയ ദേശീയ പാർട്ടിയുടെ പ്രഖ്യാപനം ഇന്ന് നടത്തും. തന്റെ പാർട്ടിയായ തെലങ്കാന രാഷ്ട്ര സമിതിയെ ഭാരത് രാഷ്ട്ര സമിതി എന്ന് പേര് മാറ്റിയാണ് ദേശീയ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത്. ഉച്ചക്ക് 1.19ന് പാർട്ടിപ്രഖ്യാപനം നടത്തുമെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

2024ലെ പൊതുതെരഞ്ഞെടുപ്പിൽ ദേശീയ പങ്കാളിത്തം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കെ സി ആർ ദേശീയ പാർട്ടി പ്രഖ്യാപിക്കുന്നത്. കേന്ദ്രത്തിൽ ബി.ജെ.പിക്ക് മുന്നിൽ ശക്തമായ പ്രതിപക്ഷനിര ഉണ്ടാക്കുക എന്നതാണ് ലക്ഷ്യമെന്ന് പാർട്ടി കേന്ദ്രങ്ങൾ അറിയിച്ചു.

പേരുമാറ്റത്തോടെ “തെലങ്കാന ഗുഡ് ഗവേണൻസ് മോഡൽ” വഴി ജനങ്ങളിലേക്കെത്താനുള്ള പദ്ധതിയാണ് ടിആർഎസ് പാർട്ടി തയ്യാറാക്കിയിരിക്കുന്നത്. ടിആർഎസ് പാർട്ടിയുടെ പൊതുയോഗം ബുധനാഴ്ച പാർട്ടി ആസ്ഥാനമായ തെലങ്കാന ഭവനിൽ ചേരുമെന്നും അതിൽ പേര് മാറ്റാനുള്ള പ്രമേയം പാസാക്കുമെന്നും വൃത്തങ്ങൾ അറിയിച്ചു.

ജനപ്രാതിനിധ്യ നിയമവും ചട്ടങ്ങളും പ്രകാരം പേരുമാറ്റം മാറ്റം തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കും. ആദ്യം ഇ-മെയിൽ വഴിയാകും വിവരം തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുക. പിന്നീട് ഒക്‌ടോബർ ആറിന് വ്യക്തിഗതമായി അറിയിക്കും.

വൈകാതെ ഒരു ദേശീയ പാർട്ടി രൂപീകരിക്കുമെന്നും അതിന്റെ നയങ്ങൾ രൂപീകരിക്കുമെന്നും കഴിഞ്ഞ സെപ്റ്റംബറിൽ ടിആർഎസ് നേതൃത്വം പ്രഖ്യാപിച്ചിരുന്നു. അധികാരത്തിൽ വന്നാൽ രാജ്യത്തുടനീളമുള്ള കർഷകർക്ക് സൗജന്യ വൈദ്യുതി നൽകുമെന്ന പ്രഖ്യാപനവും നടത്തിയിരുന്നു.

Latest