Connect with us

Kerala

യഥാര്‍ത്ഥ മതേതര വോട്ടുകളാണ് തൃശൂരില്‍ കിട്ടിയത്,ജയത്തിന് പിന്നില്‍ ബിജെപിയുടെ അധ്വാനം; സുരേഷ്ഗോപി

മന്ത്രിയാക്കുമോ എന്ന് ചോദിച്ചാല്‍ മതി, മന്ത്രിയാകുമോ എന്ന് ചോദിക്കരുത്, താന്‍ നിഷേധിയാവില്ല. തന്റെ താല്‍പര്യം പാര്‍ട്ടിയെ നേരത്തെ അറിയിച്ചിട്ടുണ്ട്.

Published

|

Last Updated

തിരുവനന്തപുരം | ലോക്‌സഭ തിരഞ്ഞെടുപ്പ് വിജയത്തിനു ശേഷം സുരേഷ് ഗോപി ഇന്ന് വൈകീട്ടോടെ തൃശൂരിലെത്തും. 2019 ല്‍ തന്നെ ജയിപ്പിക്കുന്നതില്‍ ജനങ്ങള്‍ക്ക് സങ്കോചം ഉണ്ടായി. എന്നാല്‍ താന്‍ വികസനം കൊണ്ട് വരുമെന്ന് ജനം വിശ്വസിച്ചതോടെ എല്ലാ വിഭാഗത്തില്‍പ്പെട്ടവരും തനിക്ക് വോട്ട് ചെയ്‌തെന്ന് സുരേഷ് ഗോപി.

യഥാര്‍ത്ഥ മതേതര വോട്ടുകളാണ് തൃശൂരില്‍ കിട്ടിയത്.ഇത്തവണ സ്ത്രീ വോട്ടുകളാണ് ഒരുപാട് കിട്ടിയതെന്നും ക്രിസ്ത്യന്‍ മുസ്ലീം സ്ത്രീ വോട്ടര്‍മാര്‍ ഒപ്പം നിന്നുവെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിയാക്കുമോ എന്ന് ചോദിച്ചാല്‍ മതി, മന്ത്രിയാകുമോ എന്ന് ചോദിക്കരുത്, താന്‍ നിഷേധിയാവില്ല. തന്റെ താല്‍പര്യം പാര്‍ട്ടിയെ നേരത്തെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തൃശൂരിലേത് ദൈവികമായ വിധിയാണ്. ജയത്തിന് പിന്നില്‍ ബിജെപിയുടെ അധ്വാനം ഉണ്ട്. 52-60 ദിവസം തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തി.അതിന് എത്രയോ മുമ്പ് തൃശൂരില്‍ സജീവമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. സിനിമ അഭിനയം തുടരുമെന്നും സുരേഷ്‌ഗോപി കൂട്ടിച്ചേര്‍ത്തു.

---- facebook comment plugin here -----

Latest