Connect with us

International

ട്രംപിന്റെ പകര തീരുവ; കനത്ത തിരിച്ചടി നല്‍കി ചൈന

ആഗോള തലത്തിലുള്ള വ്യാപാര യുദ്ധത്തിന് കാരണമാകുമോ എന്ന് ആശങ്ക

Published

|

Last Updated

ബെയ്ജിംഗ് | അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പകര തീരുവ പ്രഖ്യാപനത്തിന് കനത്ത തിരിച്ചടി നല്‍കി ചൈന. അമേരിക്ക പ്രഖ്യാപിച്ചത് പോലെ ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ക്ക് 34 ശതമാനം തീരുവയാണ് ചൈനയും ചുമത്തിയിരിക്കുന്നത്.

ട്രംപിന്റെ നടപടി ആഗോള തലത്തിലുള്ള വ്യാപാര യുദ്ധത്തിന് കാരണമാകുമോ എന്ന ആശങ്ക ശക്തമാകുകയാണ്. ട്രംപിന്റെ തീരുവ പ്രഖ്യാപനത്തിന് വിവിധ ലോക രാജ്യങ്ങളും അതേ നാണയത്തില്‍ തിരിച്ചടി തുടരുകയാണ്.

നിലവിലുള്ള തീരുവയ്ക്കു പുറമെയായിരിക്കും 34% പുതിയ തീരുവ ഏര്‍പ്പെടുത്തുകയെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. നേരത്തെ ഗാഡോലിനിയം ഉള്‍പ്പെടെ ഏഴ് അപൂര്‍വ ധാതുക്കള്‍ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നതിന് ചൈനീസ് വാണിജ്യ മന്ത്രാലയം നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് ട്രംപിന്റെ പകരത്തീരുവ നീക്കത്തിനെതിരെ 34 ശതമാനം ഇറക്കുമതി തീരുവ ചൈന പ്രഖ്യാപിച്ചത്. ട്രംപിന്റെ ഉത്തരവിനെതിരെ ലോക വ്യാപാര സംഘടനയെ സമീപിക്കുമെന്നും ചൈന വ്യക്തമാക്കിയിട്ടുണ്ട്. ട്രംപിന്റെ നടപടി അനേരിക്കയിലെ ഓഹരി വിപണിയില്‍ കനത്ത തിരിച്ചടിക്ക് കാരണമായി.

 

Latest