International
യു എസില്‍ 30 ദിവസത്തില്‍ കൂടുതല്‍ താമസിക്കുന്ന വിദേശികള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ട്രംപ് ഭരണകൂടം
പിടിക്കപ്പെട്ടാല്‍ പിഴയും തടവും നാടുകടത്തലും ശിക്ഷ; പിന്നെ അമേരിക്കയിൽ പ്രവേശിക്കാനാകില്ല

വാഷിംഗ്ടണ്‍ | 30 ദിവസത്തില്‍ കൂടുതല്‍ യു എസില്‍ താമസിക്കുന്ന വിദേശികള്‍ ഫെഡറല്‍ സര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ദേശം. രജിസ്റ്റര്‍ ചെയ്യുന്നതില്‍ വീഴ്ചവരുത്തിയാല്‍ പിഴയും തടവും ലഭിക്കാുമെന്ന് ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. അനധികൃതമായി യു എസില്‍ താമസിക്കുന്നവരെ കണ്ടെത്താനും നാടുകടത്താനുമാണ് ട്രംപ് ഭരണകൂടത്തിന്റെ പുതിയ മുന്നറിയിപ്പ്.
ഇത്തരത്തില്‍ അനധികൃതമായി താമസിക്കുന്നവരെ കണ്ടെത്തിയാല്‍ അറസ്റ്റ് ചെയ്ത് നാടുകടത്തും. ഒരിക്കലും അമേരിക്കയില്‍ പ്രവേശിക്കാനാകില്ലെന്നും വൈറ്റ് ഹൗസ് പ്രസ്സ് സെക്രട്ടറി കരോലിന്‍ ലീവിറ്റും വ്യക്തമാക്കി. എച്ച്-1 ബി വിസയിലോ സ്റ്റുഡന്റ് വിസയിലോ അമേരിക്കയില്‍ താമസിക്കുന്ന വിദേശികളെ പുതിയ നിര്‍ദേശം നേരിട്ട് ബാധിക്കില്ല.
എന്നാല്‍ എച്ച്-1 ബി വിസയിലെത്തി ജോലി നഷ്ടപ്പെട്ടിട്ടും നിര്‍ദിഷ്ട കാലയളവിനുള്ളില്‍ രാജ്യം വിടാത്തവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പുതിയ നിര്‍ദേശം ബാധിക്കും. അതിനാല്‍ എച്ച്- 1 ബി വിസയുള്ളവരും വിദ്യാര്‍ഥികളും ആവശ്യമായ രേഖകളുണ്ടെന്ന് ഉറപ്പാക്കണം.