donald trump
കോടതിയില്‍ ഹാജരാകാന്‍ ട്രംപ് ന്യൂയോര്‍ക്കിലെത്തി
അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു പ്രസിഡന്റ് ക്രിമിനല്‍ കേസില്‍ വിചാരണ നേരിടുന്നത്.
![](https://assets.sirajlive.com/2022/11/trump1-897x538.gif)
ന്യൂയോര്‍ക്ക് | ക്രിമിനല്‍ കേസില്‍ കോടതിയില്‍ ഹാജരാകുന്നതിനായി മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ന്യൂയോര്‍ക്കിലെത്തി. പ്രാദേശിക സമയം ഉച്ചക്ക് 2.15ന് കുറ്റപത്രം വായിച്ചുകേള്‍പ്പിക്കും. അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു പ്രസിഡന്റ് ക്രിമിനല്‍ കേസില്‍ വിചാരണ നേരിടുന്നത്.
മൗനം പാലിക്കുന്നതിന് പോണ്‍ താരമായ സ്‌റ്റോമി ഡാനിയല്‍സിന് പണം നല്‍കിയതാണ് കേസ്. ന്യൂയോര്‍ക്കിലെ ട്രംപ് ടവറിലാണ് അദ്ദേഹം രാത്രി ചെലവഴിക്കുക. ഫ്‌ളോറിഡയിലെ വസതിയില്‍ നിന്നാണ് അദ്ദേഹം ന്യൂയോര്‍ക്കിലെത്തിയത്.
യാത്ര തിരിക്കുന്നതിന് മുമ്പ് സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്തില്‍ ഇത് വേട്ടയാണെന്ന് ട്രംപ് എഴുതി. ലോവര്‍ മാന്‍ഹാട്ടന്‍ കോടതിയിലാണ് വിചാരണ. അതിന് മുമ്പായി മാന്‍ഹാട്ടന്‍ ജില്ലാ അറ്റോര്‍ണി ആല്‍വിന്‍ ബ്രാഗിന് മുന്നില്‍ കീഴടങ്ങും. 2024ലെ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിയാകാന്‍ ഒരുങ്ങുന്നുണ്ട് ട്രംപ്. കാപിറ്റോള്‍ കലാപ കേസിലും അദ്ദേഹത്തിന് കുരുക്ക് മുറുകുന്നുണ്ട്.