International
വിശ്വസ്തരെ ഒപ്പം നിര്‍ത്തി ട്രംപ് കാബിനറ്റ് പ്രഖ്യാപിച്ചു; ജനുവരി 20 ന് സമാധാനപരമായ അധികാര കൈമാറ്റം
ട്രംപിനെ വൈറ്റ്ഹൗസില്‍ സ്വീകരിച്ച് ജോ ബൈഡന്‍
വാഷിംഗ്ടണ്‍ | നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ വൈറ്റ്ഹൗസില്‍ സ്വീകരിച്ച് ജോ ബൈഡന്‍. അടുത്ത വര്‍ഷം ജനുവരി 20 ന് സമാധാനപരമായ അധികാര കൈമാറ്റം ഉണ്ടാവുമെന്ന് ഇരു നേതാക്കളും വ്യക്തമാക്കി. 2020ലെ അധികാര കൈമാറ്റത്തില്‍ ബൈഡന് വൈറ്റ് ഹൗസില്‍ സ്വീകരണമൊരുക്കാന്‍ ട്രംപ് തയ്യാറായിരുന്നില്ല. ഭരണകൈമാറ്റത്തിന്റെ തുടക്കമായി ഓവല്‍ ഓഫീസിലെ ചടങ്ങ് മാറി.
വിശ്വസ്തരെ ഒപ്പം നിര്‍ത്തി ഡൊണാള്‍ഡ് ട്രംപ് കാബിനറ്റ് പ്രഖ്യാപിച്ചു. മാര്‍ക്കോ റൂബിയോ പുതിയ വിദേശ കാര്യ സെക്രട്ടറിയാകും. ഫ്‌ലോറിഡയില്‍ നിന്നുള്ള യു എസ് സെനറ്ററാണ് റൂബിയോ. ഈ പദവിയില്‍ എത്തുന്ന ആദ്യ ലറ്റിനോ വംശജന്‍ കൂടിയാണ് മാര്‍ക്കോ റൂബിയോ. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലേക്ക് കൂറുമാറിയ തുള്‍സി ഗാബാര്‍ഡാണ് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലേക്ക് ഈയിടെ കൂറുമാറിയ മുന്‍ ഡെമോക്രാറ്റ് ജനപ്രതിനിധിയാണ് ഗാബാര്‍ഡ്.അറ്റോര്‍ണി ജനറല്‍ പദവിയിലേക്ക് എത്തുന്നത് മാറ്റ് ഗേറ്റ്‌സാണ്.
ട്രംപിന്റെ വിശ്വസ്തനും ഫ്‌ളോറിഡയല്‍ നിന്നുള്ള ജനപ്രതിനിധിയുമാണ് മാറ്റ് ഗേറ്റ്‌സ്. നിരവധി കേസുകളില്‍ അന്വേഷണം നേരിടുന്ന ഗേറ്റ്‌സിന്റെ നിയമനത്തിന് അംഗീകാരം നല്‍കുന്നതില്‍ റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.