Connect with us

National

മോദിയുമായുള്ള കൂടിക്കാഴ്ചക്കു ശേഷവും നാടുകടത്തല്‍ നിലപാടില്‍ മാറ്റം വരുത്താതെ ട്രംപ്; 119 ഇന്ത്യക്കാരെ കൂടി തിരിച്ചയക്കും

ഇന്ത്യക്കാരെ രണ്ട് വിമാനങ്ങളിലായി അമൃത്‌സര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് എത്തിക്കുമെന്നാണ് റിപോര്‍ട്ട്.

Published

|

Last Updated

ന്യൂഡല്‍ഹി | പ്രധാന മന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചക്കു ശേഷവും അനധികൃത കുടിയേറ്റക്കാരെന്ന പേരില്‍ ഇന്ത്യക്കാരെ തിരിച്ചയക്കുന്ന നിലപാടില്‍ മാറ്റംവരുത്താതെ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറിയ 119 ഇന്ത്യക്കാരെ കൂടി ഉടന്‍ തിരിച്ചയക്കുമെന്നാണ് സൂചന. ഇവരെ രണ്ട് വിമാനങ്ങളിലായി അമൃത്‌സര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് എത്തിക്കുമെന്നാണ് റിപോര്‍ട്ട്.

ഫെബ്രുവരി 15ന് ഇതില്‍ ഒരു വിമാനം എത്തുക. 16 ന് മറ്റൊരു വിമാനവും എത്തും. പഞ്ചാബ്-67, ഹരിയാന-33, ഗുജറാത്ത്-എട്ട്, യു പി-മൂന്ന്, രാജസ്ഥാന്‍-രണ്ട്, മഹാരാഷ്ട്ര-രണ്ട്, ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ്-ഓരോരുത്തര്‍ വീതം എന്നിങ്ങനെയാണ് തിരിച്ചയക്കുന്നവരുടെ കണക്ക്.

ഡൊണാള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റായി അധികാരമേറ്റതിനു ശേഷം യുഎസില്‍ നിന്ന് നാടുകടത്തപ്പെടുന്ന രണ്ടാമത്തെ ഇന്ത്യന്‍ സംഘമാണ് ഇത്. ഫെബ്രുവരി അഞ്ചിന് അമൃത്സറില്‍ എത്തിയ ആദ്യ സംഘത്തില്‍ 104 ഇന്ത്യക്കാരുണ്ടായിരുന്നു.

---- facebook comment plugin here -----

Latest