Connect with us

Uae

ട്രംപ് ആദ്യ വിദേശ യാത്രയിൽ; യു എ ഇയിൽ എത്തിയേക്കും

സഊദി അറേബ്യ, യു എ ഇ, ഖത്വർ എന്നിവിടങ്ങളിലേക്കും മറ്റ് ചില രാജ്യങ്ങളും സന്ദർശിക്കുമെന്ന് ഓവൽ ഓഫീസിൽ സംസാരിക്കവെ ട്രംപ് വ്യക്തമാക്കി.

Published

|

Last Updated

അബൂദബി| അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആദ്യ വിദേശ യാത്രയിൽ യു എ ഇയിൽ എത്തിയേക്കും. സഊദി അറേബ്യ, യു എ ഇ, ഖത്വർ എന്നിവിടങ്ങളിലേക്കും മറ്റ് ചില രാജ്യങ്ങളും സന്ദർശിക്കുമെന്ന് ഓവൽ ഓഫീസിൽ സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി. യാത്ര അടുത്ത മാസം അല്ലെങ്കിൽ അൽപ്പം വൈകി നടന്നേക്കാമെന്നും യു എ ഇയും ഖത്വറും പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

സഊദി അറേബ്യയുടെ യു എസിലെ നിക്ഷേപ പദ്ധതികൾക്ക് നന്ദി സൂചകമായി മെയ് മധ്യത്തിൽ അവിടേക്ക് ഒരു യാത്ര ആസൂത്രണം ചെയ്യുന്നതായി വൈറ്റ് ഹൗസ് ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് ഈ പ്രസ്താവന. ട്രംപ് തന്റെ ആദ്യ ഭരണകാലത്ത് സഊദി അറേബ്യ സന്ദർശിച്ചത് 450 ബില്യൺ ഡോളറിന്റെ നിക്ഷേപ വാഗ്ദാനത്തിന് ശേഷമായിരുന്നു. ഇത്തവണ, സഊദി അറേബ്യ ഒരു ട്രില്യൺ ഡോളറിലധികം നിക്ഷേപം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ഇത് ആദ്യത്തെ തുകയേക്കാൾ ഇരട്ടിയിലധികമാണെന്നും റിപ്പോർട്ടുണ്ട്.

എന്നാൽ യുക്രൈൻ യുദ്ധവുമായി ബന്ധപ്പെട്ട് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായുള്ള ചർച്ചകൾക്ക് സഊദി അറേബ്യ വേദിയാകുമെന്ന വിഷയം ട്രംപ് പരാമർശിച്ചില്ല. എന്നാൽ, പുടിനൊപ്പം ഒരു വെടിനിർത്തൽ കരാർ ഉണ്ടാക്കാൻ കഴിയുമെന്ന് തനിക്ക് ഇപ്പോഴും ആത്മവിശ്വാസമുണ്ടെന്ന് ട്രംപ് പറഞ്ഞു.

 

Latest