International
ട്രംപ് താരിഫും ഒപെക് -എണ്ണ ഉൽപാദന വർദ്ധനവും; എണ്ണവില 7% കുറഞ്ഞു
യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് നയങ്ങള്‍ ആഗോള സാമ്പത്തിക വളര്‍ച്ചയിലും ഊര്‍ജ്ജ ആവശ്യകതയിലും കനത്ത മാന്ദ്യം സൃഷ്ടിച്ചിരിക്കുന്നത്

വാഷിംങ്ടണ്‍| യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ‘പരസ്പര താരിഫ് ‘ പദ്ധതിയും ഒപെക് രാജ്യങ്ങളുടെ പ്രതിദിന എണ്ണ ഉല്‍പാദന വര്‍ദ്ധനവ് പ്രഖ്യാപനവും അന്താരാഷ്ട്ര വിപണിയില്‍ എണ്ണ ഇടിയാന്‍ കാരണമായി.
ആഗോള എണ്ണ വിലയുടെ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് ഓയില്‍ ബാരലിന് 4.57 ഡോളര്‍ കുറഞ്ഞ് 65.56 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് ബാരലിന് 5 ഡോളര്‍ കുറഞ്ഞ് 62 ഡോളറിലെത്തി.ഇതോടെ അന്താരാഷ്ട്ര വിപണിയില്‍ 7% മാണ് എണ്ണവിലയില്‍ ഇടിവ് രേഖപ്പെടുത്തിയത്.
മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് എണ്ണവില ക്ലോസ് ചെയ്തിരിക്കുന്നത്. പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക് മെയ് മാസത്തില്‍ പ്രതിദിനം 411,000 ബാരലായി ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതായി പ്രഖ്യാപിച്ചതോടെയാണ് താരിഫ് മൂലമുള്ള ഡിമാന്‍ഡ് കുറയുമെന്ന ആശങ്ക ഉയര്‍ന്നത്.
എണ്ണ വിപണിയിലെ ഡിമാന്‍ഡ് സംശയങ്ങള്‍ വര്‍ദ്ധിക്കുന്നതിനനുസരിച്ച് എണ്ണ കമ്പനികള്‍ അവരുടെ ഓഹരി വിലകളില്‍ ഗണ്യമായ ഇടിവാണ് ഉണ്ടായിരിക്കുന്നത്. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് നയങ്ങള്‍ ആഗോള സാമ്പത്തിക വളര്‍ച്ചയിലും ഊര്‍ജ്ജ ആവശ്യകതയിലും കനത്ത മാന്ദ്യം സൃഷ്ടിച്ചിരിക്കുന്നത്