International
മെക്‌സിക്കോക്ക് ഇറക്കുമതി തീരുവ: നടപടി താത്ക്കാലികമായി മരവിപ്പിക്കുന്നതായി ട്രംപ്
ഒരു മാസത്തേക്കാണ് നടപടി നിര്‍ത്തിവച്ചത്. മെക്‌സിക്കന്‍ പ്രസിഡന്റ് ക്ലോജിയ ഷെയ്ന്‍ബോമുമായി സംസാരിച്ച ശേഷമാണ് തീരുമാനം.
വാഷിങ്ടണ്‍ | മെക്‌സിക്കോക്ക് എതിരെ ഇറക്കുമതി തീരുവ ചുമത്തിയ നടപടി താത്ക്കാലികമായി മരവിപ്പിക്കുന്നുവെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി.
ഒരു മാസത്തേക്കാണ് നടപടി നിര്‍ത്തിവച്ചത്. മെക്‌സിക്കന്‍ പ്രസിഡന്റ് ക്ലോജിയ ഷെയ്ന്‍ബോമുമായി സംസാരിച്ച ശേഷമാണ് തീരുമാനം. കടുത്ത വിമര്‍ശനം നേരിട്ട സാഹചര്യത്തിലാണ് വൈറ്റ് ഹൗസ് നടപടി.
കാനഡക്ക് തീരുവ ചുമത്തിയ വിഷയത്തില്‍ പ്രസിഡന്റ് ജസ്റ്റിന്‍ ട്രൂഡോയുമായി സംസാരിച്ചതായും ട്രംപ് അറിയിച്ചു. വിഷയത്തില്‍ അദ്ദേഹവുമായി വീണ്ടും കൂടിക്കാഴ്ച നടത്തുമെന്നും അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞു.
---- facebook comment plugin here -----