International
ഇന്ത്യ നൂറു ശതമാനം തീരുവ ചുമത്തിയാൽ യുഎസും അതേ നാണയത്തില്‍ മറുപടി നല്‍കും; മുന്നറിയിപ്പുമായി ട്രംപ്
യുഎസിനെ എങ്ങനെ സമീപിക്കുന്നു എന്നതിന് അനുസരിച്ചായിരിക്കും യുഎസിന്റെയും സമീപനമെന്ന് നിയുക്ത വ്യാപാരകാര്യ സെക്രട്ടറിയും വ്യക്തമാക്കി.
ന്യൂയോര്‍ക്ക് | മറ്റ് രാജ്യങ്ങള്‍ യുഎസ് ഉത്പന്നങ്ങള്‍ക്ക് അധിക നികുതി ചുമത്തിയാല്‍ അതേ രീതിയില്‍ തിരിച്ചടിക്കുമെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.ഇന്ത്യയും ബ്രസീലും അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് വലിയ നികുതി ഈടാക്കുന്നുണ്ട്.അവര്‍ നമുക്കുമേല്‍ നികുതി ഏര്‍പ്പെടുത്തിയാല്‍ യുഎസും അതേ രീതിയില്‍ നികുതി ഏര്‍പ്പെടുത്തുമെന്നും ട്രംപ് പറഞ്ഞു.
ചൈനയുമായുള്ള വ്യാപാര കരാര്‍ സംബന്ധിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടിക്കിടെയാണ് ട്രംപിന്റെ പ്രതികരണം. യുഎസ് ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ നൂറ് ശതമാനം നികുതി ഈടാക്കിയാല്‍ തിരിച്ചും അതുതന്നെ ചെയ്യുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.
യുഎസിനെ എങ്ങനെ സമീപിക്കുന്നു എന്നതിന് അനുസരിച്ചായിരിക്കും യുഎസിന്റെയും സമീപനമെന്ന് നിയുക്ത വ്യാപാരകാര്യ സെക്രട്ടറിയും വ്യക്തമാക്കി.