Connect with us

National

ട്രംപിന് വെടിയേറ്റ സംഭവം; രാഹുല്‍ ഗാന്ധി അപലപിച്ചു

പെന്‍സില്‍വേനിയ സ്വദേശിയായ തോമസ് മാക്യൂ ക്രൂക്ക് ആണ് ട്രംപിനെ വെടിവെച്ചതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു

Published

|

Last Updated

ന്യൂഡല്‍ഹി | യു.എസ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് വെടിയേറ്റ സംഭവത്തില്‍ രാഹുല്‍ ഗാന്ധി അപലപിച്ചു.സംഭവത്തില്‍ അതീവ ഉത്കണ്ഠാകുലനാണെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു. ഇത്തരം പ്രവൃത്തികളെ ശക്തമായി അപലപിക്കേണ്ടതാണ്. അദ്ദേഹം വേഗത്തില്‍ പൂര്‍ണ്ണമായി സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നതായും രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു.

പെന്‍സില്‍വാനിയയിലെ ബട്‌ലറില്‍ ഒരു പൊതുയോഗത്തില്‍ പ്രസംഗിക്കുന്നതിനിടെയാണ് അക്രമി ട്രംപിനു നേരെ വെടിയുതിര്‍ത്തത്. ആക്രമണത്തില്‍ ട്രംപിന്റെ വലത്തെ ചെവിക്ക് പരുക്കേറ്റു. ചെവിയില്‍ നിന്ന് രക്തമൊഴുകുന്നതിന്റെ ദൃശ്യം പുറത്തുവന്നിട്ടുണ്ട്. പരുക്കേറ്റെങ്കിലും ട്രംപിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.

പെന്‍സില്‍വേനിയ സ്വദേശിയായ തോമസ് മാക്യൂ ക്രൂക്ക് ആണ് ട്രംപിനെ വെടിവെച്ചതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

Latest